പേരാവൂരിൽ എൻ.ഡി.എ ശിൽപശാല

പേരാവൂർ . ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തന ത്തിൻ്റെ ഭാഗമായി എൻ.ഡി.എ പേരാവൂർ പഞ്ചായത്ത് ശിൽപ്പ ശാല നടത്തി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് കെ.വി.അജി ഉദ്ഘാടനം ചെയ്തു.ബി.ജെ.പി പേരാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.ബി.ജെ.പി സംസ്ഥാന കൗൺസിലംഗം കൂട്ട ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.ശ്രീനിവാസൻ പനക്കൽ, സി. ആദർശ്,സി. ബാബു, ബേബി സോജ, ഇ.വിഷ്ണു, ജയാദേവി, ഉഷ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.