ഒന്നരക്കിലോ ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കി

കോഴിക്കോട്:പതിമ്മൂന്നുകാരന്റെ നെഞ്ചില്‍ നിന്ന് നീക്കംചെയ്തത് ഒന്നരക്കിലോ ഭാരമുള്ള മുഴ. പി.വി.എസ്. സണ്‍റൈസ് ആസ്പത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കിയത്. ടെറടോമ എന്ന മുഴയാണ് നീക്കംചെയ്തതെന്ന് തൊറാസിക് സര്‍ജന്‍ ഡോ. നാസര്‍ യൂസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. To advertise here, Contact Us മുടികള്‍, പേശികള്‍, എല്ലുകള്‍, അസ്ഥികള്‍ എന്നിങ്ങനെ പലതരം ടിഷ്യൂ ചേര്‍ന്ന മുഴയാണ് ടെറടോമ.
ജന്മനാ ഉണ്ടാകുന്നതാണിത്. സാധാരണമായി അണ്ഡാശയത്തിലും ടെയില്‍ബോണിലും (നട്ടെല്ലിന്റെ കീഴ്ഭാഗത്ത്) ഒക്കെയാണ് ഇതുണ്ടാകുന്നത്. പതിമ്മൂന്നുകാരന്റെ നെഞ്ചിനുള്ളില്‍ വലതുഭാഗത്തായിട്ടായിരുന്നു മുഴ. ഇത് വലത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ പൂര്‍ണമായും ബാധിച്ചിരുന്നു. മുഴ, ഹൃദയത്തെ ഇടതുഭാഗത്തേക്ക് തള്ളി ഇടത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും ശുഷ്‌കമായ അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ മുഴ നീക്കംചെയ്തു.
ഒപ്പം, തൊറാസിക് നാളിയെ ബാധിച്ചിരുന്നതിനാല്‍ നെഞ്ചിന്റെ അറയില്‍ കൊഴുപ്പുനിറയുന്ന രോഗാവസ്ഥ മാറ്റുന്നതിനായി മറ്റൊരു ശസ്ത്രക്രിയകൂടി നടത്തി. ഇതേത്തുടര്‍ന്ന് കുട്ടി സുഖംപ്രാപിച്ചു. പി.വി.എസ്. സണ്‍റൈസ് ആസ്പത്രി സി.ഇ.ഒ. സജു ജേക്കബ്, മാനേജിങ് ഡയറക്ടര്‍ ഡോ. ജയ്കിഷ് ജയരാജ്, ഐ.സി.യു. വിഭാഗം മേധാവി ഡോ. മഹേഷ് ബാലകൃഷ്ണ, കുട്ടികളുടെ വിഭാഗം ഡോ. സി.വി. കൃഷ്ണന്‍കുട്ടി, ഡോ. ഹരിശങ്കര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.