ബി.ജെ.പിയിലേക്കുളള കൂട്ടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

Share our post

ബി.ജെ.പിയിലേക്കുളള കൂട്ടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. ജവഹർലാൽ നെഹ്റുവിൻ്റെ പിൻമുറക്കാരാണ് നിർലജ്ജം ഫാസിസ്റ്റ് കൂടാരത്തിൽ ചേക്കേറുന്നത് എന്ന് സുപ്രഭാതം മുഖപ്രസംഗം പറയുന്നു. ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയാൻ ഉണ്ടാക്കിയ ഐ.സി.സി സമിതി അധ്യക്ഷൻ കോൺഗ്രസ്‌ വിട്ടു ബിജെപിയിൽ ചേർന്നതിനെയും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു

വിളിക്കു മുമ്പേ വിളിപ്പുറത്തെത്താൻ കാത്തിരിക്കുകയാണ് നേതാക്കൾ. കൊല്ലാനാണോ വളർത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ കോൺഗ്രസുകാർക്കില്ല. പണവും പദവിയും മോഹിച്ചാണ് ബി.ജെ.പിയിലേക്കുളള കൂടുമാറ്റം. ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോൺഗ്രസ് ഇല്ലാതാക്കുന്നത്. സി.പി.ഐഎമ്മിലേക്കോ തിരിച്ചോ ആണെങ്കിൽ പ്രശ്നമില്ല. ഈ കൂടുമാറ്റം ആശങ്കാജനകമെന്നും സമസ്ത പറയുന്നു. പേടിപ്പിക്കുന്ന കൂടുമാറ്റങ്ങൾ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!