കൂടുതല്‍ ഉപകരണങ്ങള്‍ ഉണ്ടോ? അനധികൃത ലോഡിന് പിഴ ഒഴിവാക്കാം; മാര്‍ച്ച് 31 വരെ അവസരം

Share our post

വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായതിനേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരാണോ? അങ്ങനെയെങ്കില്‍ കണക്ടഡ് ലോഡ് വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വര്‍ധിപ്പിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അനുവദിച്ച അവസരത്തിന്റെ കാലാവധി മാര്‍ച്ച് 31വരെ നീട്ടിയതായി കെ.എസ്.ഇ.ബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാല്‍ പിഴ ഒടുക്കേണ്ടി വരും. ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐ.ഡി കാര്‍ഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷന്‍ എന്നിവ മാത്രം നല്‍കി ലോഡ് റെഗുലറൈസ് ചെയ്യാം. 

അപേക്ഷ ഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവയിൽ ഇളവ് ചെയ്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!