മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രതാ നിർദ്ദേശം

Share our post

മഞ്ഞപ്പിത്തം പകരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കടുത്ത വേനലും വരള്‍ച്ചയും മൂലം ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച്‌ ടാങ്കറുകളില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടരാനിടയുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുടിവെള്ള സ്രോതസുകള്‍ ആഴ്ചയിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്യുകയോ, കുടിവെള്ളം ക്ലോറിൻ ഗുളിക ഉപയോഗിച്ച്‌ ശുദ്ധീകരിക്കുകയോ ചെയ്യണം. ക്ലോറിനേറ്റ് ചെയ്ത വെള്ളമായാലും തിളപ്പിച്ചാറി മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. വഴിയോരങ്ങളില്‍ തുറന്നുവെച്ച്‌ വില്പന നടത്തുന്ന ഭക്ഷണ പാനീയങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. ജ്യൂസ്, സർബത്ത് എന്നിവ വില്‍ക്കുന്നവർ ശുചിത്വം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് ഉറപ്പാക്കണം. ശുദ്ധജലം ഉപയോഗിച്ചേ ഇത്തരം പാനീയങ്ങള്‍ ഉണ്ടാക്കാവൂ. പാനീയങ്ങള്‍ തയാറാക്കാൻ ഉപയോഗിക്കുന്ന മിക്‌സി, ജ്യൂസറുകള്‍, പാത്രങ്ങള്‍ എന്നിവ ഓരോപ്രാവശ്യവും ശുചിയാക്കണം. ഇത്തരം കടകളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!