മയക്കുമരുന്ന് കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികന്റെ പണം തട്ടിയെടുത്തു

തലശേരി : എസ്. എസ് റോഡില്‍ താമസിക്കുന്ന വയോധികനെ ഭീഷണിപ്പെടുത്തി ഒന്നേ കാല്‍ലക്ഷം രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ സംഘാംഗത്തിനെതിരെ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. തലശേരി എസ്. എസ് റോഡിലെ ടി.പി മുസ്തഫയുടെ പരാതിയിലാണ് അനില്‍ യാദവെന്നു പരിചയപ്പെടുത്തിയ അഞ്ജാതനായ ഓണ്‍ലൈന്‍ തട്ടിപ്പുകാരനെതിരെ പൊലിസ് കേസെടുത്തത്.
മുസ്തഫയുടെ ആധാര്‍കാര്‍ഡും എ.ടി. എം കാര്‍ഡുമുപയോഗിച്ചു മറ്റൊരാള്‍ സിങ്കപ്പൂരിലേക്ക്മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നും നിയമനടപടികളില്‍ നിന്നും രക്ഷപ്പെടുത്താന്‍ പണം അയച്ചു കൊടുക്കണമെന്ന് ഫോണില്‍ ആവശ്യപ്പെട്ടാണ് തട്ടിപ്പു നടത്തിയത്.ഇതുപ്രകാരം കഴിഞ്ഞ ഫെബ്രുവരി 28-ന് വിവിധ അക്കൗണ്ടുകളിലേക്കായാണ് മുസ്തഫ പണം അയച്ചുകൊടുത്തത്. മയക്കുമരുന്ന് കേസില്‍ നിരപരാധിയായ താന്‍ കുടുങ്ങുമോയെന്ന ഭയത്തിലാണ് താന്‍ പണം അയച്ചു കൊടുത്തതെന്ന് മുസ്തഫ പോലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.