ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം മൊബൈൽ ആപ്പിലൂടെ

Share our post

കൊച്ചി: ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നടന്ന് ബുദ്ധിമുട്ടേണ്ട, മിനിറ്റുകൾ കൊണ്ട് വോട്ടർ പട്ടികയിൽ നിങ്ങൾക്ക് പേര് ചേർക്കാൻ സാധിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഉപയോഗിച്ചാണ് പേര് ചേർക്കാൻ സാധിക്കുക. 2024 ജനുവരിയിൽ 18 വയസായവർക്കാണ് ആപ്പിലൂടെ വേഗം അപേക്ഷിക്കാനാവുക. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസത്തിന് ഒരാഴ്ച മുൻപ് വരെ ഇത്തരത്തിൽ നിങ്ങൾക്ക് പേര് ചേർക്കാം.

ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ആദ്യം ഫോൺ നമ്പ‍‍ർ നൽകുക. അപ്പോൾ ആ നമ്പറിലേക്ക് ഒരു ഒ ടി പി ലഭിക്കും. ഈ ഒ ടി പി സ്വീകരിച്ച് പാസ്‍വേഡ് ഉണ്ടാക്കാം. ഇനി രജിസ്ട്രേഷനിലേക്ക് കടക്കും മുൻപ് തന്നെ വോട്ടറുടെ പേരും വിലാസവും ജനന തീയതിയും തെളിയിക്കുന്ന രേഖകൾ നൽകേണ്ടതുണ്ട്. കൂടാതെ പാസ്പോ‍ർട്ട് സൈസിലുള്ള ഫോട്ടോയും അപ്‍ലോഡ് ചെയ്യണം. കുടുംബത്തിലെ ഒരാളുടെ വോട്ട‍‍‍ർ ഐഡി നമ്പരും ആവശ്യമാണ്.

ജനന തീയതി തെളിയിക്കാൻ സ്കൂൾ സ‍ർട്ടിഫിക്കറ്റോ പാസ്പോർട്ടോ നൽകാം. ആധാ‍ർ കാർഡോ ഫോൺ ബില്ലോ പാചക വാതക ബില്ലോ വിലാസം തെളിയിക്കാൻ സമർപ്പിക്കാവുന്നതാണ്. ആപ്പിൽ ചോദിച്ചിട്ടുള്ള രേഖകളെല്ലാം അപ്‍‍ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോൾ ഒരു റഫറൻസ് ഐ.ഡി കൂടി ലഭിക്കും.

ഓൺലൈനായി നൽകുന്ന അപേക്ഷയിലെ വിവരങ്ങൾ പ്രദേശത്തുള്ള ബി.എൽ.ഒയ്ക്കാണ് കൈമാറുക.തുടർന്ന് ബി. എൽ.ഒ വീട്ടിലെത്തി വിവരങ്ങൾ പരിശോധിക്കുന്നതോടെ വോട്ടർ പട്ടികയിൽ പേര് ചേർക്കപ്പെടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!