മള്‍ട്ടി ടാസ്ക് പ്രൊവൈഡര്‍; അഭിമുഖം 15ന്

കണ്ണൂർ: അടല്‍ വയോ അഭ്യുദയ് യോജന 2023-24 പ്രകാരം സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.വൃദ്ധ മന്ദിരത്തില്‍ മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
എട്ടാം ക്ലാസ് പാസ് ( ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍, ജെറിയാട്രിക് പരിശീലനം എന്നിവ ലഭിച്ചവര്‍ക്ക് മുന്‍ഗണന) ആണ് യോഗ്യത. പ്രായപരിധി 2024 ജനുവരി ഒന്നിന് 50 വയസ്. കിടപ്പ് രോഗികള്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് പരിചരണം നല്കാന് കഴിയുന്ന ശാരീരിക ക്ഷമതയുള്ളവരായിരിക്കണം, പുരുഷന്മാര്ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം മാര്‍ച്ച് 15ന് രാവിലെ 10.30ന് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0497 2997811.