പെരുമാറ്റച്ചട്ടം പാലിച്ചു; കണ്ണൂരിൽ ഹരിതസ്ഥാപനങ്ങൾ 918

Share our post

കണ്ണൂർ: ഹരിതപെരുമാറ്റച്ചട്ടം ഉറപ്പാക്കിയ ജില്ലയിലെ 918 സ്ഥാപനങ്ങൾക്ക് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത സ്ഥാപനപദവി നൽകും. തദ്ദേശഭരണ, സർക്കാർ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ഷീരസംഘങ്ങൾ ഉൾപ്പെടെയാണ് ഈ പട്ടിക. ശുചിത്വം,​മാലിന്യസംസ്‌കരണം,​ഹരിത പെരുമാറ്റചട്ടപാലനം ഹരിതവൽക്കരണ പ്രവർത്തനം എന്നിവ ഉൾപ്പെടുത്തി തയാറാക്കിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് ഈ സ്ഥാപനങ്ങൾ നേട്ടം കൈവരിച്ചത്.

ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രത്യേക പരിശോധനാസമിതിയെ നിയോഗിച്ച് നടത്തിയ ഹരിത ഓഡിറ്റിംഗിലൂടെയാണ് സ്ഥാപനങ്ങളെ കണ്ടെത്തിയത്. ജില്ലാതല ഓഫീസുകൾ, തദ്ദേശസ്ഥാപനങ്ങൾ, ബ്ലോക്ക് , താലൂക്ക് ഓഫീസുകൾ എന്നിവ സന്ദർശിച്ചായിരുന്നു ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനം വിലയിരുത്തിയത്.സ്ഥാപനങ്ങൾക്ക് അംഗീകാരമായി സാക്ഷ്യപ ത്രം സമ്മാനിക്കും. കുറഞ്ഞ പോയിന്റ് ലഭിച്ച സ്ഥാപനങ്ങളിൽ വരും ദിവസങ്ങളിൽ തുടർപരിശോധന നടത്തും

ഹരിതസ്ഥാപനമാകാൻ

*പ്രത്യേകം ഫോറത്തിലെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശോധന

* എ പ്ലസ്, എ , ബി , നോ ഗ്രേഡുകൾ

*ഹരിത പെരുമാറ്റച്ചട്ടം, ഖരദ്രവ മാലിന്യ സംസ്‌കരണം, ശുചിത്വം, ഇ മാലിന്യം ഒഴിവാക്കൽ എന്നിങ്ങനെ വിഭാഗമാക്കി പരമാവധി അഞ്ച് മാർക്ക് വീതം 100 മാർക്ക്

*ജലസംരക്ഷണ, ഊർജസംരക്ഷണ പ്രവർത്തനങ്ങൾ, മഴവെള്ള സംഭരണം ഉൾപ്പെടെയുള്ളവയ്ക്ക് 20 മാർക്ക്

* സ്ഥലപരിമിതി മൂലം പച്ചത്തുരുത്ത് ഉൾപ്പെടെയുള്ളവ നടപ്പാക്കാനുള്ള പ്രയാസം പരിഗണിച്ച് എ ഗ്രേഡ് കിട്ടിയാലും ഹരിതസാക്ഷ്യപത്രം നൽകും.

 

പരിശോധിച്ച സ്ഥാപനങ്ങൾ 1061

ഗ്രേഡ് നേടിയവ 918

എ പ്ളസ് 209

എ ഗ്രേഡ് 709


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!