Kannur
ആയുസില്ല എൽ.ഇ.ഡി ബൾബുകൾക്ക് നാടിനെ ഇരുട്ടിലാക്കി ‘നിലാവ്”

കണ്ണൂർ: വൈദ്യുതി ലാഭിക്കുന്നതിനായി ഫിലമെന്റ് ബൾബുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചുകൊണ്ടുള്ള കെ.എസ്.ഇ.ബിയുടെ നിലാവ് പദ്ധതി അടിമുടി അവതാളത്തിൽ. സർക്കാരും കെ.എസ്.ഇ.ബിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കിഫ്ബി സഹായത്തോടെ നടപ്പാക്കിയ പദ്ധതിയെ എൽ.ഇ.ഡി ബൾബുകളുടെ നിലവാരക്കുറവും വിതരണ ഏജൻസികളുടെ നിസഹകരണവുമാണ് തകർക്കുന്നത്.
‘നിലാവ്’ പ്രകാരം തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാപിച്ച ബൾബുകളിൽ പകുതിയിലധികം കേടായി. ഇവ നന്നാക്കി നൽകാൻ വിതരണ ഏജൻസിയായ എനർജി എഫിഷ്യൻസി സർവിസ് ലിമിറ്റഡ്
(ഇ.ഇ.എസ്.എൽ) സഹകരിക്കുന്നില്ലെന്നാണ് കെ.എസ്.ഇ.ബിയും തദ്ദേശസ്ഥാപനങ്ങളും കുറ്റപ്പെടുത്തുന്നത്. പദ്ധതിപ്രകാരം ഏഴുവർഷ വാറന്റി കാലയളവിൽ കേടാകുന്ന എൽ.ഇ.ഡി ലൈറ്റുകൾ മാറ്റാൻ അഞ്ച് ശതമാനം കരുതൽ സ്റ്റോക്ക് (ബഫർ) ലഭ്യമാക്കണം. എന്നാൽ കെ.എസ്.ഇ.ബി.യുടെ സ്റ്റോറുകളിൽ എവിടെയും നിലവിൽ സ്‌റ്റോക്കും ഇല്ല. കേടായ ബൾബുകൾ കെ.എസ്.ഇ.ബി ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണിപ്പോൾ.
എൽ.ഇ.ഡി നിന്നിടത്ത് ഇരുട്ട്
തെരുവ് വിളക്കുകൾ മാറ്റി എൽ.ഇ.ഡി സ്ഥാപിച്ച റോഡുകൾ ഭൂരിഭാഗവും ഇരുട്ടിലാണ്. ഇതിനെതിരേ ജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും വലിയ പ്രതിഷേധത്തിലാണ്.പല തദ്ദേശസ്ഥാപനങ്ങളും പദ്ധതിയിൽ നിന്ന് പിന്മാറി. കേന്ദ്ര ഊർജവകുപ്പിന് കീഴിലുള്ള പൊതുസ്വകാര്യസംരംഭമായ ഇ.ഇ.എസ്.എല്ലിന് മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെ.എസ്.ഇ.ബി കരാർ നൽകിയതെന്ന് തുടക്കത്തിലെ ആരോപണമുണ്ടായിരുന്നു. തദ്ദേശീയമായ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ പരിഗണിക്കണമെന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതി നിഷ്‌ക്കർഷ നിലനിൽക്കുമ്പോഴാണിത്. ടെൻഡർ തുക കൂടിയാലും സംസ്ഥാനത്തിലെ സ്ഥാപനങ്ങളെ പരിഗണിക്കുമെന്ന ധനകാര്യ വകുപ്പ് ഉത്തരവും തള്ളിക്കളഞ്ഞാണ് കെ.എസ്.ഇ.ബി ഇ.ഇ.എസ്.എല്ലിന് കരാർ നൽകിയത്.
‘നിലാവിൽ” ഇങ്ങനെ
തദ്ദേശസ്ഥാപനങ്ങളിൽ വർഷത്തിൽ 500 തെരുവ് വിളക്കുകൾ മാറ്റിസ്ഥാപിക്കുക
വൈദ്യുതി ചിലവിൽ 90 ശതമാനം കുറവ്
ഗാരന്റി ,വാറണ്ടി, എൽ.ഇ.ഡിയുടെ ദീർഘായുസ്സ് എന്നിവ വഴി ലാഭം
വെബ് അധിഷ്ഠിത മോണിറ്ററിംഗിനും ബൾബുകൾ വിദൂരത്തിരുന്ന് പ്രവർത്തിപ്പിക്കുന്നതിനും സൗകര്യം.
ഏകോപനചുമതല പഞ്ചായത്ത് ഡയറക്ടർക്കും നഗരകാര്യ ഡയറക്ടർക്കും
വ്യവസ്ഥകളുണ്ട്
കരാർ പ്രകാരം പദ്ധതി നടത്തിപ്പ് ഏറ്റെടുത്ത എനർജി എഫിഷ്യൻസി സർവിസ് ലിമിറ്റഡ് തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്ന എൽ.ഇ.ഡി തെരുവ് വിളക്കുകളുടെ എണ്ണം കെ.എസ്.ഇ.ബിയെ അറിയിക്കണം. ബൾബുകൾക്ക് ഏഴ് വർഷത്തെ വാറണ്ടിയുണ്ടാവും.
തകരാർ വന്നാൽ സൗജന്യമായി മാറ്റി സ്ഥാപിക്കും. അറ്റകുറ്റപ്പണി, മാറ്റിസ്ഥാപിക്കൽ എന്നിവക്ക് തദ്ദേശ സ്ഥാപനങ്ങൾ കെ.എസ്.ഇ.ബിയുമായി കരാർ വെക്കണം. ആവശ്യമായ എൽ.ഇ.ഡി ബൾബുകൾക്ക് കെ.എസ്.ഇ.ബിക്ക് വേണ്ടി കൺസൾട്ടൻസിയാണ് ടെൻഡർ ചെയ്യുന്നത്.
Kannur
കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.
Kannur
ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.
ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
Kannur
കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ നിരോധനം പിൻവലിച്ചു

കണ്ണൂർ: ജില്ലയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതൽ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്