തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ് വയോധിക മരിച്ചു. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എം. എൻ തുളസിയാണ് മരിച്ചത്. വീടിന് സമീപം ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിട്ടതോടെ സിറ്റൗട്ടിൽ ഇരുന്ന തുളസിയെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന തുളസി കുത്തേറ്റ് നിലത്തുവീണു.
മൃതദേഹം തേനി മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പോലീസ് തേനിയിൽ എത്തിയശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിക്കും.