Kerala
പൗരത്വ നിയമം അനുവദിക്കില്ല; മലപ്പുറത്ത് വി. വസീഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം
![](https://newshuntonline.com/wp-content/uploads/2024/03/ei7ORP977069_resize_56.jpg)
Kerala
കണ്ണൂർ സ്വദേശി അനാമികയുടെ മരണം: പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു
![](https://newshuntonline.com/wp-content/uploads/2025/02/anamika.jpg)
![](https://newshuntonline.com/wp-content/uploads/2025/02/anamika.jpg)
ബെംഗളൂരു: കണ്ണൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി അനാമിക കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവർക്ക് സസ്പെൻഷൻ.പെൺകുട്ടിയുടെ മരണത്തിൽ ആരോപണ വിധേയരായ പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്‌തതായി സ്വകാര്യ സർവകലാശാലയായ ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റി അറിയിച്ചു. സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും സർവകലാശാല അറിയിച്ചു. രാമനഗരയിലെ നഴ്സിങ് കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു അനാമിക.
അനാമികയുടെ ആത്മഹത്യയിൽ നഴ്സിങ് കോളേജിനും പൊലീസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കോളേജിന്റെ ഭാഗത്ത് നിന്ന് അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്നും പ്രിൻസിപ്പൽ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോർഡിനേറ്റർ സുജിത എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമാണ് ബന്ധു അഭിനന്ദ് ഉന്നയിച്ചത്.അനാമികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോളേജ് കവാടത്തിൽ സഹപാഠികൾ സമരത്തിലാണ്. അനാമിക കോളേജിൽ ജോയിൻ ചെയ്തിട്ട് നാല് മാസമേ ആയുള്ളൂ. കോളേജിൽ മൊബൈലടക്കം കയ്യിൽ കൊണ്ട് നടക്കുന്നതിനും വസ്ത്രധാരണത്തിനും വിചിത്ര നിയന്ത്രണങ്ങളാണ്. പകൽ മുഴുവൻ ഫോൺ കോളേജ് റിസപ്ഷനിൽ വാങ്ങി വയ്ക്കും. ഇന്‍റേണൽ പരീക്ഷകളിലൊന്നിനിടെ കയ്യിൽ മൊബൈൽ കണ്ടെന്നും അത് കോപ്പിയടിക്കാൻ കൊണ്ട് വന്നതാണെന്നും പറഞ്ഞ് അനാമികയോട് കോളേജിൽ വരേണ്ടെന്ന് പറഞ്ഞെന്നാണ് സഹപാഠികൾ പറയുന്നത്.
അനാമിക താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്നാണ് സഹപാഠികൾ മുറി തള്ളിത്തുറന്ന് അകത്ത് കയറിയത്. കുടുംബാംഗങ്ങൾക്കായി എഴുതിയതും മാനേജ്മെന്‍റിനെതിരെ പരാമർശങ്ങളുള്ളതുമായ രണ്ട് ആത്മഹത്യാക്കുറിപ്പുകൾ അനാമികയുടെ മുറിയിലുണ്ടായിരുന്നെന്നാണ് കുട്ടികൾ പറയുന്നത്.മാനേജ്മെന്‍റിനെതിരായ ആത്മഹത്യാക്കുറിപ്പ് പൊലീസിനൊപ്പം ചേർന്ന് ഒളിപ്പിച്ചെന്നും കുട്ടികൾ ആരോപിക്കുന്നു. കോളേജ് അധികൃതർ ഒരു തരത്തിലും അച്ഛനമ്മമാരോട് പോലും ഇതിൽ മറുപടി നൽകുന്നില്ലെന്ന് കുടുംബാംഗമായ അഭിനന്ദ് പറയുന്നു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഹാരോഹള്ളി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ബെംഗളുരുവിൽ മാത്രം വിവിധ സ്വകാര്യ നഴ്സിംഗ് കോളേജുകളിലായി 15 മലയാളി വിദ്യാർത്ഥികൾ ജീവനൊടുക്കിയെന്നാണ് കണക്ക്. കർണാടകയിൽ കൂണ് പോലെ മുളച്ച് പൊന്തുന്ന നഴ്സിംഗ് കോളേജുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നുണ്ടോ എന്നും കുട്ടികളുടെ മാനസികാരോഗ്യത്തിന് എന്ത് വിലയാണ് നൽകുന്നതെന്നും പരിശോധനകൾ നടക്കുന്നതേയില്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവവും.
Kerala
ബി.എസ്.സി. നഴ്‌സിങ്: ഇക്കൊല്ലവും പ്രവേശനപരീക്ഷയുണ്ടാകില്ല
![](https://newshuntonline.com/wp-content/uploads/2025/02/bsc.jpg)
![](https://newshuntonline.com/wp-content/uploads/2025/02/bsc.jpg)
തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിങ്ങിന് പ്രവേശനപരീക്ഷ വേണമെന്ന് അഖിലേന്ത്യാ നഴ്‌സിങ് കൗൺസിൽ നിർദേശം ഇക്കൊല്ലവും സംസ്ഥാനത്ത് നടപ്പാക്കില്ല. ജൂൺ 25-നകം പ്രവേശനപരീക്ഷ നടത്തണമെന്നാണ് കൗൺസിൽ നിർദേശിച്ചുള്ളതെങ്കിലും അതുസംബന്ധിച്ച പ്രാഥമിക ആലോചനകൾപോലും സംസ്ഥാനത്ത് തുടങ്ങിയിട്ടില്ല.പ്രവേശനപരീക്ഷയടക്കമുള്ള മാനദണ്ഡങ്ങൾ കർശനമാക്കി വിദ്യാർഥികളുടെ അവസരങ്ങൾ നിഷേധിക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. വിദേശരാജ്യങ്ങളിലും മറ്റും ഒട്ടേറെ അവസരങ്ങൾ തുറന്നതോടെ കോഴ്സിന് അപേക്ഷകർ ഏറെയാണ്.
നിലവിൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കഴിഞ്ഞവർഷം ഉയർന്ന മാർക്കുള്ളവർക്ക് മാത്രമാണ് സർക്കാർ സീറ്റുകളിൽ പ്രവേശനം ലഭിച്ചത്. അതിനാൽ, വിദ്യാർഥികളുടെ അക്കാദമികനിലവാരത്തിൽ സംശയമില്ലെന്നും അധികൃതർ പറയുന്നു.നിശ്ചിത സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിലെ പ്രവേശനപരീക്ഷാ ഏജൻസിയോ സർവകലാശാലയോ ബി.എസ്‌സി. നഴ്‌സിങ് സിലബസിന് അനുബന്ധമായി പ്രവേശനപരീക്ഷ നടത്തണമെന്നാണ് കൗൺസിൽ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് അടുത്ത അക്കാദമികവർഷത്തെ ക്ലാസ് തുടങ്ങണമെന്നും സെപ്റ്റംബർ 30-നകം പ്രവേശനനടപടികൾ പൂർത്തിയാക്കണമെന്നുമാണ് നിർദേശം.
കേരളത്തിലെ വിദ്യാർഥികൾ ഏറെ ആശ്രിയിക്കുന്ന കർണാടകത്തിൽ പ്രവേശനപരീക്ഷയ്ക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷയ്ക്കുള്ള വിജ്ഞാപനം അവർ പുറപ്പെടുവിച്ചുകഴിഞ്ഞു. അതേസമയം, കഴിഞ്ഞവർഷം തമിഴ്‌നാട്ടിൽ പ്രവേശനപരീക്ഷ ഉണ്ടായിരുന്നില്ല. ഇക്കൊല്ലം ഇതുവരെ അവർ വിജ്ഞാപനമൊന്നും പുറത്തിറക്കിയിട്ടുമില്ല.
മറ്റു സംസ്ഥാനങ്ങളുമായും ആലോചിക്കും – ആരോഗ്യമന്ത്രി
പ്രവേശനപരീക്ഷ നടത്തുന്നത് ഒട്ടേറെ വിദ്യാർഥികളുടെ ഉപരിപഠന പ്രതീക്ഷയെ ബാധിക്കും. പ്രവേശനപരീക്ഷാ പരിശീലനവും മറ്റും അതിന്റെ ഭാഗമായി പൊട്ടിമുളയ്ക്കുന്നതോടെ അതിന് കഴിയാത്ത സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരുടെ അവസരങ്ങളാകും നഷ്ടമാവുക. അതിനാൽ കൂടുതൽ ചർച്ചകൾക്കുശേഷമേ പ്രവേശനപരീക്ഷയും മറ്റും മാനദണ്ഡമാക്കാനാകൂ. മറ്റു സംസ്ഥാനങ്ങളുമായും ഇക്കാര്യം ചർച്ചചെയ്യും. ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
Kerala
സംസ്ഥാന ബജറ്റ് 2025
![](https://newshuntonline.com/wp-content/uploads/2025/02/kerala-bajatt.jpg)
![](https://newshuntonline.com/wp-content/uploads/2025/02/kerala-bajatt.jpg)
ഈ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നല്‍കുന്ന വിഹിതവും വര്‍ധിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിര്‍മാണം ഉള്‍പ്പെടെ നടത്തേണ്ടതുണ്ടെന്നും ഇതിന് ആവശ്യമായ ഇടപെടലിനായി സംസ്ഥാനം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി; കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 700 കോടി കൂടി
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി 750 കോടി രൂപ
മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ബജറ്റില്‍ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസമായി സഹകരണ ഭവന പദ്ധതി, ന?ഗരങ്ങളില്‍ ഒരു ലക്ഷം വീടുകള്‍; മുതിര്‍ന്നവര്‍ക്കും കരുതല്‍
എം.ടിക്ക് സ്മാരകം നിര്‍മിക്കാന്‍ 5 കോടി
തുഞ്ചന്‍ പറമ്പിന് സമീപം എംടിക്ക് സ്മാരകം നിര്‍മിക്കാന്‍ 5 കോടി വകയിരുത്തി.
ഈ വര്‍ഷം മുതല്‍ സിറ്റിസണ്‍ ബജറ്റ്
സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തില്‍ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിറ്റിസണ്‍ ബജറ്റ് ഈ വര്‍ഷം മുതല്‍.
സര്‍ക്കാരിന് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി
സര്‍ക്കാരിന്റെ പഴയ വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി നീക്കിവെച്ചു.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ന്യൂ ഇന്നിംഗ്‌സ് എന്ന പേരില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബിസിനസ് പദ്ധതികള്‍ക്കും സഹായം.
ഇടത്തരം വരുമാനക്കാര്‍ക്ക് ഭവന പദ്ധതി
ഇടത്തരം വരുമാനക്കാര്‍ക്ക് വേണ്ടി സഹകരണ ഭവന പദ്ധതി ആവിഷ്‌കരിച്ചു. നഗരങ്ങളില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിക്കാന്‍ ഇതിലൂടെ സഹായം നല്‍കും. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോര്‍ഡും പദ്ധതി തയ്യാറാക്കും.
സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ട് അപ് മിഷന് ഒരു കോടി’
നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ട് അപ് മിഷന് ഒരു കോടി രൂപ അനുവദിക്കും.
കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി’
കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി അനുവദിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു