എൻ.എച്ച്.എം ജീവനക്കാർ സൂചനാ പണിമുടക്ക് തുടങ്ങി

പേരാവൂർ: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് എൻ.എച്ച്.എം. എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് തുടങ്ങി. ദിവസവും രണ്ട് മണിക്കൂർ ഒ.പി സേവനങ്ങൾ ബഹിഷ്‌കരിച്ചാണ് പണിമുടക്ക്. പണിമുടക്ക് വെള്ളിയാഴ്ച വരെ തുടരും. വെള്ളിയാഴ്ചക്ക് ശേഷവും ശമ്പളം ലഭിക്കാത്ത പക്ഷം ഒ.പി. സേവനങ്ങൾ പൂർണമായും നിർത്തിവെക്കുമെന്നും സമരക്കാർ പറഞ്ഞു.
കേന്ദ്രസർക്കാർ കേരളത്തിലെ എൻ.എച്ച്.എമ്മിന് 2023-24 സാമ്പത്തിക വർഷത്തിൽ 865 കോടി രൂപ നൽകാത്തതിനാലാണ് ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതെന്ന് യൂണിയൻ ആരോപിച്ചു.