ഓടപ്പഴം അവാർഡ് നേട്ടവുമായി കണ്ണൂരിലെ നാട്ടുകലാകാരന്മാർ

Share our post

തൃശ്ശൂർ: നാടൻ കലാരംഗത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി കലാഭവൻ മണി ഫൗണ്ടേഷൻ നൽകി വരുന്ന ഓടപ്പഴം അവാർഡ് നേട്ടവുമായി കണ്ണൂരിലെ നാട്ടുകലാകാരന്മാർ. തവിൽ, ചെണ്ട, തുടി തുടങ്ങിയ നാട്ടുവാദ്യങ്ങളുമായി അരങ്ങിൽ 20 വർഷത്തിലധികമായി താളവിസ്മയം ഒരുക്കുന്ന ചെറുകുന്ന് സ്വദേശിയായ മഹേഷ് കീഴറ നാട്ടുവാദ്യം എന്ന വിഭാഗത്തിലാണ് അവാർഡ് നേടിയത്.

കുട്ടിക്കാലം മുതൽ നാടൻ പാട്ടരങ്ങുകളിൽ ദൃശ്യാവിഷ്കാരങ്ങളിൽ വേഷമിടുകയും കരിങ്കാളി, യക്ഷിക്കോലം, കാന്താര, ഫയർ ഡാൻസ്, പരുന്താട്ടം, തീക്കാളി തുടങ്ങിയ നിരവധി വേഷങ്ങളിലൂടെ ആസ്വാദകരുടെ മനം കവർന്ന കലാകാരൻ മയ്യിൽ കയരളം സ്വദേശിയായ നന്ദു ഒറപ്പടിക്ക് വേഷം എന്ന വിഭാഗത്തിലുമാണ് അവാർഡ് ലഭിച്ചത്.

വേദികളിൽ തനതു പാട്ടുകളും എഴുത്തുപാട്ടുകളും അവതരിപ്പിച്ചും പരിശീലിപ്പിച്ചും ശ്രദ്ധേയരായ ശ്രീകണ്ഠാപുരത്തെ രജീഷ് നിടുവാലൂരിനും മയ്യിൽ കോറളായിതുരുത്ത് സ്വദേശിയും മടമ്പം പി.കെ.എം ബി.എഡ് കോളജ് വിദ്യാർത്ഥിനിയുമായ ശ്രീത്തു ബാബുവിനും നാടൻപാട്ടിലുമാണ് ഓടപ്പഴം അവാർഡ് ലഭിച്ചത്.രജീഷ് മുളവുകാട് കൺവീനറും സുബാഷ് മാലി ചെയർമാനുമായ ജൂറി പാനലാണ് അവാർഡ് നിർണയം നടത്തിയത്. മാർച്ച് അവസാന വാരം തൃശൂരിൽ വെച്ച് നടക്കുന്ന അവാർഡ് നൈറ്റിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!