Connect with us

MUZHAKUNNU

മുഴക്കുന്ന് ഗുണ്ഡിക മഹാദേവി ക്ഷേത്രം തിറയുത്സവം

Published

on

Share our post

കാക്കയങ്ങാട്:മുഴക്കുന്ന് ഗുണ്ഡിക ശ്രീ മഹാദേവി ക്ഷേത്രം തിറയുത്സവം മാര്‍ച്ച് 24,25,26 തീയതികളില്‍ നടക്കും.24 ന് വൈകുന്നേരം 5 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,7 മണിക്ക് സാംസ്‌കാരിക പ്രഭാഷണം,വിവിധ കലാപരിപാടികള്‍,നാടന്‍പാട്ട്,തോറ്റം ,വെള്ളാട്ടം,25 ന് വെള്ളാട്ടം,26 ന്ഗു ളികന്‍,കന്നിക്കൊരുമകന്‍,ശാസ്തപ്പന്‍,കാരണവര്‍,ചോന്നമ്മ,ആര്യക്കര പൂങ്കന്നി,ബപ്പൂരന്‍ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.


Share our post

MUZHAKUNNU

തില്ലങ്കേരിയിൽ യുവാവിനെയും മാതാവിനെയും മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്

Published

on

Share our post

കാക്കയങ്ങാട് : വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി യുവാവിനെയും മാതാവിനെയും മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേർക്കെതിരെ  കേസെടുത്തു.തില്ലങ്കേരി മച്ചൂരമല റമീഷ് നിവാസിൽ പി.രാജേഷി (36) ൻ്റെ പരാതിയിലാണ് മച്ചൂർ മലയിലെ രജിത്, അനന്തൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതികൾ പരാതിക്കാരനെ അശ്ലീല ഭാഷയിൽ ചീത്ത വിളിച്ച് മർദ്ദിക്കുകയും തടയാൻ ചെന്ന മാതാവിനെയും മർദ്ദിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.


Share our post
Continue Reading

MUZHAKUNNU

മുഴക്കുന്നിൽ കെ.സുധാകരന്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി

Published

on

Share our post

മുഴക്കുന്ന് : മുഴക്കുന്ന് ടൗൺ മുതൽ ഗുണ്ഡിക വരെയുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ചകെ. സുധാകരന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചു.സർവകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങൾ ആത്മാർത്ഥമായി നടപ്പിലാക്കാൻ രാഷ്ട്രിയ കക്ഷികളുടെ നേതാക്കളും പോലീസും തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

പ്രചരണ സാമഗ്രികൾ നഷ്ടപ്പെട്ട വിവരം മുഴക്കുന്ന് സി.ഐ.യെ വിളിച്ചു പറഞ്ഞപ്പോൾ അവരിൽ നിന്നും സർവകക്ഷി മീറ്റിംഗിലെടുത്ത തീരുമാനത്തിനു വിരുദ്ധമായ പ്രതികരണമാണ് ഉണ്ടായതെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ. എം. ഗിരീഷ് പറഞ്ഞു.പോലീസിൻ്റെ ഇത്തരം സമീപനങ്ങൾക്കെതിരെയും സി. പി.എം. ക്രിമിനലുകളുടെ കിരാത പ്രവർത്തികൾക്കെതിരെയും പ്രതിഷേധിക്കുന്നതായും സിഐയുടെ പക്ഷപാതപരായ സമീപനത്തിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകിയതായും ഗിരീഷ് അറിയിച്ചു.


Share our post
Continue Reading

MUZHAKUNNU

മുഴക്കുന്നിൽ സസ്യ വൈവിധ്യ സർവേ പൂർത്തിയായി

Published

on

Share our post

മുഴക്കുന്ന്: പഞ്ചായത്തിലെ നാല് വാർഡുകളിലായി ബാവലി, പാലപ്പുഴ കരയിലുള്ള 136 ഏക്കർ നവകേരളം പച്ചത്തുരുത്തിലെ സസ്യവൈവിധ്യ സർവേ പൂർത്തിയായി. നെറ്റ് സീറോ കാർബൺ പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്താൽ മുഴക്കുന്ന് പഞ്ചായത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് മരങ്ങളുടെയും കുറ്റിച്ചെടികളുടെയും വള്ളികളുടെയും കണക്കെടുപ്പ് പൂർത്തിയായത്.

190 ഇനങ്ങളിലായി 27200 മരങ്ങളും 9520 കുറ്റിച്ചെടികളും 5440 വള്ളികളും സർവേയിൽ കണ്ടെത്തി. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതും അപൂർവമായതുമായ വെള്ളപ്പയിൻ, മോതിരക്കാഞ്ഞിരം, കാശാവ്, നീർമാതളം, ഇരുമുള്ളി, വാതംകൊല്ലി മരം, നീർക്കുരുണ്ട, ചെറുപുന്ന, ചേടാരം, ചീറ് വള്ളി, വള്ളി മന്ദാരം, പൂമാലക്കുറിഞ്ഞി, മരച്ചെക്കി, കീഴ്ക്കൊലച്ചെക്കി, ആറ്റുകടമ്പ്, കടമ്പ്, മരോട്ടി, കാട്ടശോകം, നായുരിപ്പ്, ഉരിപ്പ് തുടങ്ങിയ 20 ഇനം സസ്യ വൈവിധ്യങ്ങൾ ഇവിടെ കണ്ടെത്താൻ കഴിഞ്ഞു. ഇവ കൂടാതെ അയ്യപ്പൻകാവ് ഭാഗത്ത് ഹരിതകേരളമിഷന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് വർഷമായി പരിപാലിച്ചുവരുന്ന ഏഴ് ഏക്കർ പച്ചത്തുരുത്തിൽ 107 ഇനങ്ങളിലായി 3000 മരങ്ങൾ നട്ടുവളർത്തിയിട്ടുമുണ്ട്.

കണിച്ചാർ പഞ്ചായത്ത് അതിർത്തിയിലെ കാഞ്ഞിരപ്പുഴ സന്ധിക്കുന്ന ഇടം മുതൽ ഇരിട്ടി നഗരസഭയോട് ചേർന്നുള്ള പായംമുക്ക് വരേയുള്ള ഭാഗത്താണ് സർവേ നടത്തിയത്.ജൈവ വൈവിധ്യ വിദഗ്ദൻ വി.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, എടത്തൊട്ടി ഡീപ്പോൾ കോളേജ് ഗ്രീൻ ബ്രിഗേർഡ്, എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ ചേർന്നാണ് സർവേ പൂർത്തിയാക്കിയത്.

കണ്ടെത്തിയ സസ്യ വൈവിധ്യങ്ങൾ പുസ്തക രൂപത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. പച്ചത്തുരുത്തിനോട് ചേർന്നുള്ള മലയോര ഹൈവേക്ക് അരികിൽ അഞ്ച് ഇടങ്ങളിലായി സോളാറിൽ പ്രവർത്തിക്കുന്ന ബോർഡ് സ്ഥാപിക്കും. ഇതിൽ മൊബൈലിൽ സ്കാൻ ചെയ്താൽ സസ്യങ്ങളുടെ പൂർണ്ണ വിവരങ്ങൾ ലഭിക്കുന്ന ക്യു.ആർ കോഡും ഈ സസ്യം തുരുത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നറിയാൻ ജി.പി.എസുമായും ബന്ധിപ്പിക്കും. പൊതുജനങ്ങൾക്കും സസ്യ ശാസ്ത്ര പഠന വിദ്യാർത്ഥികൾക്കും ഏറെ ഗുണകരമാകുന്ന ഈ പദ്ധതി രാജ്യത്ത് തന്നെ ആദ്യമാണ്. പച്ചത്തുരുത്തിലെ ഈ പ്രവർത്തികൾക്കും അതിർത്തിയിൽ ജൈവ വേലി സ്ഥാപിക്കാനും മുഴക്കുന്ന് പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്.


Share our post
Continue Reading

PERAVOOR1 hour ago

പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രന് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

Kerala2 hours ago

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

Kerala2 hours ago

കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ച് രോഗി വെന്തുമരിച്ചു

India2 hours ago

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു

India14 hours ago

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതൽ

Kerala14 hours ago

കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം: വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

Kerala15 hours ago

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

Kannur15 hours ago

കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം

Kerala16 hours ago

വടകരയിലെ വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

Kerala16 hours ago

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി; കേസ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!