Connect with us

THALASSERRY

കാത്തിരിപ്പിന് വിരാമം; തലശ്ശേരി-മാഹി ബൈപാസിൽ നാളെ മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങും

Published

on

Share our post

ത​ല​ശ്ശേ​രി: പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട വ​ട​ക്കെ മ​ല​ബാ​റി​ന്റെ കാ​ത്തി​രി​പ്പ്‌ അ​വ​സാ​നി​പ്പി​ച്ച് ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ്‌ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ച്‌ ദി​വ​സ​ത്തെ ട്ര​യ​ൽ റ​ണ്ണി​നാ​യി വ്യാ​ഴാ​ഴ്ച പാ​ത വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി, കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സ്വാ​മി, പു​തു​ച്ചേ​രി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി കെ. ​ല​ക്ഷ്മി നാ​രാ​യ​ണ​ൻ, പു​തു​ച്ചേ​രി ല​ഫ്. ഗ​വ​ർ​ണ​ർ ഡോ. ​ത​മി​ലി​സൈ സൗ​ന്ദ​ര രാ​ജ​ൻ, സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, വി.​കെ. സിങ്, നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ക്കും. ബൈ​പാ​സ് ഉ​ദ്ഘാ​ട​നം ത​ല​ശ്ശേ​രി എ​ര​ഞ്ഞോ​ളി ചോ​നാ​ട​ത്ത് ത​ത്സ​മ​യം വ​ലി​യ സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഉ​ദ്ഘാ​ട​ന ശേ​ഷം കെ.​എ​സ്.​ആ​ർ.​ടി.​സി ഡ​ബി​ൾ ഡെ​ക്ക​ർ ബ​സി​ൽ ചോ​നാ​ട​ത്ത് നി​ന്ന് മു​ഴ​പ്പി​ല​ങ്ങാ​ട് വ​രെ ബൈ​പാ​സ് യാ​ത്ര ന​ട​ത്തും. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്‌.​എ.​ഐ) റീ​ജ​ന​ൽ ഓ​ഫി​സ​ർ ബി.​എ​ൽ. മീ​ന ബൈ​പാ​സ്‌ സ​ന്ദ​ർ​ശി​ച്ച​തി​ന്‌ പി​ന്നാ​ലെ​യാ​ണ്‌ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മു​ഴ​പ്പി​ല​ങ്ങാ​ട്‌ നി​ന്നാ​രം​ഭി​ച്ച്‌ കോ​ഴി​ക്കോ​ട്‌ ജി​ല്ല​യി​ലെ അ​ഴി​യൂ​രി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​ണ്‌ 18.6 കി​ലോ​മീ​റ്റ​ർ ബൈ​പാ​സ്‌. ത​ല​ശ്ശേ​രി, മാ​ഹി ടൗ​ണു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​തെ ദേ​ശീ​യ​പാ​ത​വ​ഴി ക​ട​ന്നു​പോ​കാ​ൻ ബൈ​പാ​സ്‌ തു​റ​ക്കു​ന്ന​തോ​ടെ സാ​ധി​ക്കും. ധ​ർ​മ​ടം, ത​ല​ശ്ശേ​രി, മാ​ഹി, വ​ട​ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ബൈ​പാ​സി​ൽ നാ​ല്‌ വ​മ്പ​ൻ പാ​ല​ങ്ങ​ളും ഒ​രു മേ​ൽ​പാ​ല​വു​മു​ണ്ട്‌. 893 കോ​ടി രൂ​പ​യാ​ണ്‌ ബൈ​പാ​സി​ന്‌ മ​തി​പ്പ്‌ ചെ​ല​വ്‌ പ്ര​തീ​ക്ഷി​ച്ച​ത്‌. പൂ​ർ​ത്തി​യാ​വു​മ്പോ​ൾ 1300 കോ​ടി രൂ​പ​യോ​ളം ചെ​ല​വാ​യി. 45 മീ​റ്റ​ർ വീ​തി​യി​ലാ​ണ്‌ റോ​ഡ്‌. ഇ​രു​ഭാ​ഗ​ത്തും 5.5 മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വി​സ്‌ റോ​ഡു​മു​ണ്ട്‌.

ബൈ​പാ​സി​ൽ നാ​ല്‌ വ​ലി​യ പാ​ല​ങ്ങ​ളും 22 അ​ടി​പ്പാ​ത​യും ഒ​രു മേ​ൽ​പാ​ത​യും ഒ​രു റെ​യി​ൽ​വേ മേ​ൽ​പാ​ല​വു​മു​ണ്ട്‌. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണ്‌ സ്ഥ​ല​മെ​ടു​പ്പ്‌ പൂ​ർ​ത്തി​യാ​ക്കി 2018ൽ ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്‌. ഇ.​കെ.​കെ ഇ​ൻ​ഫ്രാ​സ്‌​ട്ര​ക്‌​ച​ർ ലി​മി​റ്റ​ഡി​നാ​യി​രു​ന്നു ക​രാ​ർ. കോ​വി​ഡും പ്ര​ള​യ​വു​മാ​ണ്‌ നി​ർ​മാ​ണം വൈ​കി​പ്പി​ച്ച​ത്‌. ബൈ​പാ​സി​ലെ ടോ​ൾ നി​ര​ക്ക്‌ നേ​ര​ത്തെ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച​താ​ണ്‌.

ടോ​ൾ​പ്ലാ​സ​യി​ൽ ബാ​ത്ത്‌​റൂം, ടോ​യ്‌​ല​റ്റ്‌ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ല. ആം​ബു​ല​ൻ​സും മ​റ്റും ക​ട​ന്നു​പോ​വാ​നു​ള്ള എ​മ​ർ​ജ​ൻ​സി ലൈ​നും ആ​വ​ശ്യ​മാ​ണ്‌. ടോ​ൾ പി​രി​ക്കാ​ൻ കൂ​ടു​ത​ൽ ബൂ​ത്തും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വേ​ണം. ബൈ​പാ​സി​ൽ വ​ഴി​യോ​ര വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യും തു​ട​ങ്ങി​യി​ട്ടി​ല്ല. ഇ​തി​നു​ള്ള ടെ​ണ്ട​ർ ന​ട​പ​ടി​യി​ലാ​ണ്‌ ദേ​ശീ​യ​പാ​ത വി​ഭാ​ഗം.


Share our post

THALASSERRY

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Published

on

Share our post

തലശ്ശേരി: നഗരസഭയുടെ പുതിയ മൂന്ന് നില ഓഫിസ് കെട്ടിടം തിങ്കളാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 158 വർഷം പിന്നിട്ട മലബാറിലെ ആദ്യ നഗരസഭകളിലൊന്നാണ് തലശ്ശേരിയിലേത്.7.5 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യത്തോടെ പുതിയ ബി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ആറ് കോടി രൂപ ചെലവിൽ നിർമിക്കുന്ന എ ബ്ലോക്കിന്റെ നിർമാണം ഉടനാരംഭിക്കും.നിലവിലെ ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇപ്പോൾ നഗരസഭ ഓഫിസായി പ്രവർത്തിക്കുന്ന പഴയ കെട്ടിടം സൗന്ദര്യവത്കരിച്ച് പൈതൃക മ്യൂസിയമായി മാറ്റി സംരക്ഷിക്കുമെന്ന് ചെയർപേഴ്സൻ കെ.എം. ജമുനാറാണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സെക്രട്ടറി, റവന്യു വകുപ്പ് ഓഫിസ്, ഫ്രണ്ട് ഓഫിസ് എന്നിവയും ഒന്നാം നിലയിൽ ചെയർമാൻ, വൈസ് ചെയർമാൻ, സ്ഥിരംസമിതി അധ്യക്ഷന്മാർ എന്നിവരുടെ ഓഫിസ് മുറികളും അനുബന്ധ ഓഫിസുകളുമാണ് പ്രവർത്തിക്കുക.

രണ്ടാം നിലയിൽ 75 പേർക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാളും സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ 52 കൗൺസിലർമാരാണ് നഗരസഭയിലുള്ളത്. ഭാവിയിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാവുന്നത് കണക്കിലെടുത്താണ് 75 പേർക്കുള്ള സൗകര്യമൊരുക്കിയത്. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷതവഹിക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് നാലിന് നഗരത്തിൽ വിളംബര ജാഥയും തുടർന്ന് കടൽപാലത്തിന് സമീപം കലാപരിപാടികളും സംഘടിപ്പിക്കും.

വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ എം.വി. ജയരാജൻ, സി. സോമൻ, സി. ഗോപാലൻ, ടി.സി. അബ്ദുൽ ഖിലാബ്, ഷബാന ഷാനവാസ്, ടി.കെ. സാഹിറ, എൻ. രേഷ്മ, സി.ഒ.ടി. ഷബീർ, ബംഗ്ല ഷംസു, എ.കെ. സക്കരിയ, സുരാജ് ചിറക്കര, കെ. ലിജേഷ്, കെ. സുരേഷ്, ഒതയോത്ത് രമേശൻ, ടി.പി. ഷാനവാസ്, അഡ്വ.വി. രത്നാകരൻ, പി.ഒ. മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

THALASSERRY

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Published

on

Share our post

എടക്കാട് – കണ്ണൂര്‍ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള താഴെ ചൊവ്വ- ആയിക്കര (സ്പിന്നിങ് മില്‍) ലെവല്‍ ക്രോസ് നവംബര്‍ 26ന് രാവിലെ എട്ട് മുതല്‍ ഡിസംബര്‍ അഞ്ചിന് രാത്രി 11 വരെയും കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയില്‍ താവം – ദാലില്‍ (ആന ഗേറ്റ്) ലെവല്‍ ക്രോസ് നവംബര്‍ 25 ന് രാവിലെ എട്ട് മുതല്‍ ഡിസംബര്‍ 27 ന് രാത്രി എട്ട് വരെയും അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Continue Reading

THALASSERRY

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

Published

on

Share our post

മാ​ഹി: പ​ന്ത​ക്ക​ൽ പ​ന്തോ​ക്കാ​വ് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച​യു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​സ​ർ​കോ​ട് ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.കാ​സ​ർ​കോ​ട് ത​ള​ങ്ക​ര വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ​ത്ത​നം​തി​ട്ട മ​ല​യോ​ല​പ്പു​ഴ​യി​ലെ ക​ല്ലൂ​ർ വി​ഷ്‌​ണു​വി​നെ​യാ​ണ് (32) അ​റ​സ്റ്റു ചെ​യ്ത‌​ത്. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് കാ​സ​ർ​കോ​ട് ത​ള​ങ്ക​ര​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​ത്.

പ​ന്ത​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ചി​ല്ല​റ നാ​ണ​യ​ത്തു​ട്ടു​ക​ൾ ടൗ​ണി​ലെ ക​ട​യി​ൽ ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​ത​പ്പോ​ഴാ​ണ് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ത്.ക്ഷേ​ത്ര​ത്തി​ലെ ഓ​ഫി​സ് മു​റി​യി​ൽ സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ച നാ​ണ​യ​ങ്ങ​ളും വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വു​മു​ൾ​െപ്പ​ടെ 2,000 രൂ​പ​യോ​ള​മാ​ണ് ക​വ​ർ​ന്ന​ത്. അ​ന്ന​ദാ​ന ഹാ​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് വ​ഴി​പാ​ട് കൗ​ണ്ട​റി​ന്റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് കൗ​ണ്ട​റി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച് പു​ല​ർ​ച്ച 4.30ന് ​അ​യ്യ​പ്പ​കീ​ർ​ത്ത​നം വെ​ക്കാ​ൻ ഭാ​ര​വാ​ഹി​യാ​യ ര​വി നി​കു​ഞ്ജം ക്ഷേ​ത​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ​വ​ലി​പ്പ് അ​ട​ക്ക​മു​ള്ള സാ​മ​ഗ്രി​ക​ൾ ഓ​ഫി​സ് വ​രാ​ന്ത​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ പ​ന്ത​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.

പ​ള്ളൂ​ർ എ​സ്.​ഐ സി.​വി. റെ​നി​ൽ കു​മാ​ർ, പ​ന്ത​ക്ക​ൽ എ​സ്.​ഐ പി. ​ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. കാ​വി മു​ണ്ടും ക​ള്ളി ടീ​ഷ​ർ​ട്ടും ധ​രി​ച്ച​യാ​ൾ അ​ർ​ധ​രാ​ത്രി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​ത് വ്യ​ക്ത​മാ​ണ്. പ​ള്ളൂ​ർ പൊ​ലീ​സ് കാ​സ​ർ​കോ​ട്ടെ​ത്തി നി​ല​വി​ൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​യെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​റ​സ്റ്റു​ചെ​യ്യു​മെ​ന്ന് എ​സ്.​ഐ പ​റ​ഞ്ഞു.


Share our post
Continue Reading

Kerala34 mins ago

എൻ.ഐ.ടി.കളിൽ ഗവേഷണം:ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Kerala1 hour ago

കുടുംബപ്രശ്നം; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് മക്കളുമായി കടന്നു

Kerala1 hour ago

ആദിവാസി കുടിലുകള്‍ പൊളിച്ചുനീക്കിയ സംഭവം; സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala2 hours ago

മസ്റ്ററിങ് നടത്താന്‍ 21 ലക്ഷം പേര്‍ ബാക്കി, ജീവിച്ചിരിക്കുന്നവരെ തിരിച്ചറിയാന്‍ അന്വേഷണം നടത്തും

Kerala2 hours ago

ശബരിമല; മേൽപ്പാലത്തിൽ കയറ്റാതെ നേരിട്ട് ദർശനം പരിഗണനയിൽ കൊടമരച്ചുവട്ടിലൂടെ വിടും

Kerala2 hours ago

കൊല്ലം-ചെങ്കോട്ട; കേരളത്തിലെ ഏറ്റവും മനോഹരമായ തീവണ്ടിപ്പാതയ്ക്ക് 120 വയസ്സ്

Kerala3 hours ago

കോഴി വില കുത്തനെ താഴേക്ക്: കടക്കെണിയില്‍ ഫാമുകള്‍

Kerala3 hours ago

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

Breaking News3 hours ago

വാഹനമോടിച്ച ക്ലീനര്‍ക്ക് ലൈസന്‍സില്ല, ഡ്രൈവര്‍ വാഹനം ഓടിക്കാനാവാത്ത വിധത്തില്‍ മദ്യലഹരിയില്‍

Kerala3 hours ago

ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി; വരുന്ന മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!