Kerala
തൃശ്ശൂരില്‍ രണ്ട് കുട്ടികളെ ഉള്‍വനത്തില്‍ കാണാതായി ; തിരച്ചില്‍ ആരംഭിച്ചു
![](https://newshuntonline.com/wp-content/uploads/2024/03/arunkumar.jpg)
തൃശ്ശൂര്‍: ശാസ്താംപൂവം ആദിവാസി കോളനിയിലെ രണ്ട് കുട്ടികളെ ഉള്‍വനത്തില്‍ കാണാതായി. സജിക്കുട്ടന്‍(15) അരുണ്‍ കുമാര്‍(8) എന്നിവരെയാണ് മാര്‍ച്ച് രണ്ടാം തീയതി മുതല്‍ കാണാതായത്. കുട്ടികളെ കണ്ടെത്താന്‍ പോലീസും വനം വകുപ്പും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു. ശാസ്താംപൂവം കോളനിക്ക് സമീപം ഉള്‍വനത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
മാര്‍ച്ച് രണ്ടാം തീയതി മുതല്‍ കുട്ടികളെ കാണാതായിരുന്നുവെങ്കിലും വീട്ടുകാരോ ബന്ധുക്കളോ പരാതി നല്‍കിയിരുന്നില്ല. ബന്ധുവീട്ടുകളിലും സമീപത്തുള്ള സ്ഥലങ്ങളിലുമെല്ലാം പോവുന്നവരാണ് കുട്ടികള്‍. അതുകൊണ്ടു തന്നെ പെട്ടെന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. തിരിച്ചെത്താതെ വന്നതോടെ സ്വന്തമായി പരിശോധന നടത്തിയിരുന്നൂവെങ്കിലും കണ്ടെത്താന്‍ കഴിയാത വന്നതോടെയാണ് പരാതി നല്‍കിയത്.
ആനയും കാട്ടുപോത്തും നിറഞ്ഞ ഉള്‍വനത്തില്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വനത്തില്‍ തമ്പടിച്ചാണ് അന്വേഷണം നടത്തുന്നത്.
Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഓടയിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം
![](https://newshuntonline.com/wp-content/uploads/2025/02/ne.jpg)
![](https://newshuntonline.com/wp-content/uploads/2025/02/ne.jpg)
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം തുറന്നുകിടന്ന ഓടയിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശിനിയായ റിതാൻ ജൈജുവാണ് മരിച്ചത്. കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിമാനത്താളവത്തിലെ ഡൊമസ്റ്റിക് ടെർമിനലിന് മുന്നിൽ പൂന്തോട്ടം ഉൾപ്പെടെ ഒരുക്കിയ ഭാഗത്താണ് ഓട തുറന്നുകിടന്നിരുന്നത്. അമ്മയോടൊപ്പമായിരുന്നു കുട്ടി ഇവിടെ എത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓടയിലെ മലിനജനത്തിൽ വീണതായി കണ്ടെത്തിയത്.കുട്ടിയെ 12.50ഓടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേ ബിപിയും പൾസും തീരെ ഇല്ലാത്ത അവസ്ഥയിലായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Kerala
അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്
![](https://newshuntonline.com/wp-content/uploads/2023/05/rbi.jpg)
![](https://newshuntonline.com/wp-content/uploads/2023/05/rbi.jpg)
അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. 6.25 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫസിലിറ്റി ( എസ്ഡിഎഫ്) ആറ് ശതമാനമാകും. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫസിലിറ്റി ( MSF) നിരക്ക് 6.5 ശതമാനമായിരിക്കും. സഞ്ജയ് മല്‍ഹോത്ര ആര്‍.ബി.ഐ ഗവര്‍ണര്‍ ആയതിനുശേഷമുള്ള ആദ്യ നിര്‍ണായക പ്രഖ്യാപനമാണിത്.നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അടിസ്ഥാന പലിശ നിരക്ക് കുറച്ചതോടെ ഇ.എം.എ അടവുകളില്‍ സാധാരണക്കാര്‍ക്ക് ആശ്വസിക്കാനുള്ള വകയുണ്ട്.
ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെ പ്രതിമാസ അടവ് കാല്‍ശതമാനത്തോളം കുറയും.പണനയകമ്മിറ്റിയുടെ കഴിഞ്ഞ 11 മീറ്റിംഗുകളിലും റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ തീരുമാനമുണ്ടായിരുന്നില്ല. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ റിപ്പോ നിരക്ക് കുറയ്ക്കുകയായിരുന്നു. നാല് ശതമാനമാണ് അന്ന് കുറച്ചത്. പിന്നീട് റിപ്പോ 6.50 ശതമാനമായി ഘട്ടങ്ങളായി ഉയര്‍ത്തുകയായിരുന്നു. വരുംനാളുകളില്‍ പണപ്പെരുപ്പം കുറഞ്ഞ് ആര്‍.ബി.ഐ ലക്ഷ്യം വയ്ക്കുന്ന നാല് ശതമാനമെന്ന നിരക്കിലേക്ക് എത്തുമെന്നാണ് ആര്‍.ബി.ഐ കണക്കാക്കുന്നത്.
Kerala
സ്‌കൂട്ടര്‍ തട്ടിപ്പ്: ഇരയായവരില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരും
![](https://newshuntonline.com/wp-content/uploads/2025/02/kalpatta.jpg)
![](https://newshuntonline.com/wp-content/uploads/2025/02/kalpatta.jpg)
കല്പറ്റ: പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ ഇരയായി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരും. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് താത്കാലിക പുനരധിവാസത്തിൽ കഴിയുന്നവരോട് പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. സന്നദ്ധസംഘടനകളിൽനിന്നും സുമനസ്സുകളിൽനിന്നുമെല്ലാം സഹായമായി കിട്ടിയ തുകയാണ് ദുരന്തബാധിതർ സ്കൂട്ടർ വാങ്ങാനായി നൽകിയത്. മൂന്നുമാസംമുൻപാണ് ഭാര്യയുടെപേരിൽ സ്കൂട്ടർ വാങ്ങാനായി 65,000 രൂപ നൽകിയതെന്നും ഇപ്പോൾ പലയിടങ്ങളിൽ നിന്നും പരാതികൾ ഉയർന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും ദുരന്തബാധിതനായ ചൂരൽമല സ്വദേശി സി.എൻ. പ്രവീൺ പറഞ്ഞു.
ഉരുൾപൊട്ടലിൽ പ്രവീണിന് വീടുൾപ്പെടെ നഷ്ടമായി. താത്കാലികപുനരധിവാസത്തിൽ പ്രവീണും കുടുംബവും വാഴവറ്റിയിലാണ് താമസിക്കുന്നത്. മേപ്പാടിയിൽ പെയ്ന്റിങ് ജോലിക്ക് പോകാനാണ് സ്കൂട്ടർ ബുക്ക്ചെയ്തതെന്നും അപേക്ഷയും പണമിടപാടുമെല്ലാം സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രം മുഖാന്തരമായതിനാൽ സംശയം തോന്നിയില്ലെന്നും പ്രവീൺ പറഞ്ഞു. ജോലിക്ക് പോകാനും മറ്റുമായാണ് ദുരന്തബാധിതരിൽ പലരും സ്കൂട്ടർ വാങ്ങാനായി പണം നൽകിയത്. ദുരന്തബാധിതരിൽ പത്തിലധികം കുടുംബങ്ങൾ തട്ടിപ്പിനിരയായെന്നാണ് സൂചന. എന്നാൽ പലരും പരാതിപ്പെടാൻ തയ്യാറായിട്ടില്ല. സ്കൂട്ടറും ഗൃഹോപകരണങ്ങളും പാതിവിലയ്ക്ക് നൽകാമെന്നുപറഞ്ഞ് കബളിപ്പിക്കപ്പെട്ടവരുടെ പരാതികൾ ജില്ലയിലും കൂടിവരുകയാണ്. കല്പറ്റ പോലീസ് സ്റ്റേഷനിൽ മൂന്ന് പരാതികളാണ് ഇതുവരെ ലഭിച്ചത്.
അക്ഷയകേന്ദ്രം തുറക്കാനനുവദിക്കാതെ ഇരകൾ
സുൽത്താൻബത്തേരി: മാനിക്കുനിയിലെ അക്ഷയ കേന്ദ്രം തുറക്കാൻ അനുവദിക്കാതെ പ്രതിഷേധവുമായി തട്ടിപ്പിന് ഇരയായ വനിതകൾ. വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് ഇരകളും ബന്ധുക്കളുമടക്കം അറുപതോളംപേർ ബത്തേരി മാനിക്കുനി അക്ഷയ കേന്ദ്രത്തിന് മുന്നിലെത്തിയത്.ഇവർ പണമടച്ചത് ഈ അക്ഷയ കേന്ദ്രം മുഖേനയായിരുന്നു. മുഖ്യസൂത്രധാരൻ അനന്തു കൃഷ്ണൻ കഴിഞ്ഞദിവസം അറസ്റ്റിലായതോടെയാണ് ഇവർ പ്രതിഷേധവുമായി എത്തിയത്. മാനിക്കുനി കേന്ദ്രം നടത്തുന്നയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വീട്ടിൽ അന്വേഷിച്ചപ്പോളും കണ്ടെത്താനായില്ല.
തുടർന്നാണ് കേന്ദ്രത്തിലേക്ക് പ്രതിഷേധവുമായി എത്തിയത്. സ്ഥാപനം തുറക്കാൻ അനുവദിക്കാതിരുന്നതോടെ ബത്തേരി പോലീസെത്തുകയും ഇരകളോട് പരാതി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പണം തിരികെ ലഭിക്കണമെന്നാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം.
ബത്തേരിയിൽ വ്യാഴാഴ്ചമാത്രം 110 പരാതി
സുൽത്താൻബത്തേരി: പകുതിവിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും തയ്യൽയന്ത്രവും നൽകാമെന്ന് വാഗ്ദാനംചെയ്ത് പണം വാങ്ങി വഞ്ചിച്ച സംഭവത്തിൽ ബത്തേരി പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ചമാത്രം ലഭിച്ചത് 110 പരാതികൾ. ഇതിൽ ആദ്യം ലഭിച്ച ചൂതുപാറ സ്വദേശിനിയുടെ പരാതിയിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു. തുടർപരാതിക്കാരെ ഇതിൽ കക്ഷിചേർക്കാനാണ് തീരുമാനം. ബത്തേരി മാനിക്കുനിയിലെ അക്ഷയ സെന്റർ വഴി വുമൺ ഓൺ വീൽസ് പ്രോഗ്രാം എന്നപേരിൽ പ്രൊഫഷൻ സർവീസ് ഇന്നവേഷൻ എന്ന സ്ഥാപനം വനിതകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നൽകുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതായാണ് പരാതി. പരാതിക്കാരിയിൽനിന്ന് 2024 നവംബർ രണ്ടിന് 65,900 രൂപയും മറ്റുപലരിൽനിന്നായി ഭീമമായ തുകയും കൈപ്പറ്റിയെങ്കിലും വാഹനമോ വാങ്ങിയ പണമോ നൽകിയില്ല. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ അനന്തു കൃഷ്ണന്റെ തട്ടിപ്പും അറസ്റ്റും പുറത്തുവന്നതോടെയാണ് കൂടുതൽ പരാതികളെത്തിയത്. ബത്തേരിയിലെ കേസിൽ ഇയാൾ രണ്ടാംപ്രതിയാണ്.
മാനിക്കുനിയിലെ അക്ഷയ കേന്ദ്രം നടത്തിവരുന്ന മൂലങ്കാവ് സ്വദേശി സോണി ആസാദ് ആണ് ഒന്നാംപ്രതി.സ്‌കൂട്ടർ, ഗൃഹോപകരണങ്ങൾ, തയ്യൽയന്ത്രം തുടങ്ങിയവ പകുതിവിലയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. സോഷ്യോ ഇക്കണോമിക് ആൻഡ് എൻവിറോൺമെന്റ് ഡിവലപ്‌മെന്റ് സൊസൈറ്റി (സീഡ്) എന്ന ഏജൻസിക്കെതിരേയാണ് കൂടുതൽ പരാതികൾ. മാനന്തവാടി, പനമരം, ബത്തേരി എന്നിവിടങ്ങളിൽ ബ്ലോക്ക് തലത്തിലാണ് ഏജൻസി ഓഫീസുപോലെ പ്രവർത്തിച്ചിരുന്നത്. സൊസൈറ്റിയിൽ അംഗത്വമെടുക്കുന്നതിന് 390 രൂപയും ഗുണഭോക്തൃവിഹിതമായി 600 രൂപയും 5900 രൂപ ഫെസിലിറ്റേഷൻ ഫീസുമായാണ് വാങ്ങിയിരുന്നത്. പിന്നീടാണ് എടുക്കുന്ന സാധനത്തിന്റെ പകുതി വില വാങ്ങിയിരുന്നത്. മാനിക്കുനിയിലെ അക്ഷയ കേന്ദ്രത്തിൽമാത്രം ഇരുനൂറോളംപേർ പണം നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ലഭിച്ചവയെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് അറിയിച്ചു.മാനന്തവാടി പോലീസ് സ്റ്റേഷനിൽ മാത്രം 150-ഓളംപേർ പരാതിയുമായി എത്തിയിട്ടുണ്ട്. സംഭവത്തിൽ മാനന്തവാടി പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർചെയ്തു. പുല്പള്ളി സ്റ്റേഷനിൽ 24 പരാതികൾ ലഭിച്ചു. പനമരം സ്റ്റേഷനിൽ രണ്ട് പരാതികളും ലഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു