വധശ്രമം; പ്രതിക്ക് ഏഴ് വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും

തലശ്ശേരി: വധശ്രമ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. കോടിയേരി മൂളിയിൽനടയിൽ വെച്ച് എം.എം. അഗേഷിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടിയേരി മൂളിയിൽ എം.സി.ധനീഷിനെ(42) കുറ്റക്കാരനാണെന്ന് കണ്ടെത്തി തലശ്ശേരി ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് റൂബി.കെ.ജോസ് ശിക്ഷ വിധിച്ചത്.
2015 ജൂൺ 19നാണ് കേസിനാസ്പദമായ സംഭവം. ന്യൂ മാഹി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ മോഹൻദാസ് ആദ്യകാല അന്വേഷണം നടത്തുകയും ഇൻസ്‌പെക്ടർ വിശ്വംഭരൻ നായർ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യുട്ടർ കെ. രൂപേഷ് ഹാജരായി.