വനിതാ ദിനം ആഘോഷിച്ചു

പേരാവൂർ: മലബാർ ബി.എഡ് ട്രെയിനിങ് കോളേജിൽ ജെൻഡർ സെൻസിറ്റൈസേഷൻ പരിപാടിയും, വനിതാ ദിനാഘോഷവും നടന്നു. ട്രാൻസ് വുമണും, മോഡലും, വാർത്ത അവതാരകയുമായ ഇഷാ കിഷോർ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഏറെനേരം വിദ്യാർത്ഥികളുമായി സംവദിച്ചു.
എല്ലാ മനുഷ്യരുടെയും ചിന്തയിൽ ട്രാൻസ്ജെൻഡർ സമൂഹത്തെക്കൂടി പരിഗണിക്കണമെന്നും, അങ്ങനെയെങ്കിൽ മാത്രമേ സമൂഹം ഭിന്നലിംഗ സൗഹൃദമാവുകയുള്ളൂ എന്നും ഇഷാ കിഷോർ പറഞ്ഞു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഇന്ദു.കെ.മാത്യു അധ്യക്ഷത വഹിച്ചു. വുമൺ സെൽ കോഡിനേറ്റർ പി.വി. ഷാന, വുമൺ സെൽ സ്റ്റുഡന്റ് കോഡിനേറ്റർ ആഷ്ന എന്നിവർ സംസാരിച്ചു.