Connect with us

Kerala

കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്; തൃശൂരിൽ കെ.മുരളീധരൻ

Published

on

Share our post

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്. തൃശൂരിൽ കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയാവും. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർത്ഥിയാകും.

പത്മജ വേണുഗോപാൽ ബി.ജെ.പി.യിൽ പോയ സാഹചര്യത്തിൽ തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ കെ. മുരളീധരൻ സന്നദ്ധനായി എന്നാണ് അറിയുന്നത് . ഇതോടെ ടി.എൻ. പ്രതാപൻ പിന്മാറി. തൃശൂരിൽ ടി.എൻ. പ്രതാപൻ പ്രചാരണം ആരംഭിച്ചിരുന്നു. വടകരയിൽ ഷാഫി പറമ്പിൽ എത്തുന്നതോടെ മുസ്ലിം പ്രാതിനിധ്യവും കോൺഗ്രസ് ഉറപ്പിച്ചു. 

ആലപ്പുഴയിൽ പല പേരുകളും പരിഗണിച്ചെങ്കിലും കെ.സി. വേണുഗോപാൽ മത്സരിക്കണം എന്ന ആവശ്യത്തിൽ സംസ്ഥാന നേതാക്കൾ ഉറച്ചു നിന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ. സുധാകരനും സ്ഥാനാർത്ഥികളാകും. കാസർകോട്- രാജ്മോഹൻ ഉണ്ണിത്താൻ, കോഴിക്കോട് എം.കെ. രാഘവൻ, പാലക്കാട് വി.കെ. ശ്രീകണ്ഠൻ, ആലത്തൂർ രമ്യ ഹരിദാസ്, ചാലക്കുടി ബെന്നി ബഹനാൻ, എറണാകുളം ഹൈബി ഈഡൻ, ഇടുക്കി ഡീൻ കുര്യാക്കോസ്, മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്, പത്തനംതിട്ട ആന്റോ ആൻറണി, ആറ്റിങ്ങൾ അടൂർ പ്രകാശ്, തിരുവനന്തപുരം ശശി തരൂർ എന്നിവർ മത്സരിക്കും. കേരളം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കുക


Share our post

Kerala

യുവതിയെ സുഹൃത്ത് വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published

on

Share our post

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിവാഹിതയായ യുവതിയുടെ വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് സുഹൃത്ത്. സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.വെണ്‍പകല്‍ സ്വദേശി 28കാരിയായ സൂര്യയ്ക്കാണ് വെട്ടേറ്റത്. സുഹൃത്തായ സച്ചുവാണ് വെട്ടിയത്. ഇയാള്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.യുവതിയുടെ വീട്ടിലെത്തിയ സച്ചു വീടിന്റെ ടെറസില്‍ വച്ചാണ് യുവതിയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മേലാസകലം വെട്ടിയ സൂര്യയെ സുഹൃത്തിന്റെ സഹായത്തോടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം സച്ചു അവിടെ നിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.


Share our post
Continue Reading

Breaking News

പാഴ്സൽ വാങ്ങിയ അൽഫാമിൽ പുഴുക്കള്‍, കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന, കാറ്ററിങ് യൂണിറ്റ് പൂട്ടി ആരോഗ്യവകുപ്പ്

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്ന് പുഴുക്കളെ ലഭിച്ചതായി പരാതി. കല്ലാച്ചി കുമ്മങ്കോട്ടെ ടികെ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ചിക്കണ്‍ അൽഫാമിലാണ് പുഴുക്കളെ കണ്ടത്. കുമ്മങ്കോട് സ്വദേശിയാണ് ഭക്ഷണം വാങ്ങിയത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുഴുക്കളെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന അനുഭവപ്പെട്ടു.

ഇതേ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യ വകുപ്പിലും കുടുംബം പരാതി നൽകി. ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ അധികൃതര്‍ കാറ്ററിങ് യൂണിറ്റിൽ പരിശോധന നടത്തി. കാറ്ററിങ് യൂണിറ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. സ്ഥാപനം പൂട്ടിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.


Share our post
Continue Reading

Kerala

സൈബര്‍ തട്ടിപ്പ് തടയാന്‍ ബാങ്കുകള്‍ക്ക് പുതിയ ഇന്റർനെറ്റ് ഡൊമൈന്‍ വരുന്നു

Published

on

Share our post

ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നവരില്‍നിന്ന് ഉപയോക്താക്കളെ രക്ഷിക്കാന്‍ പുതിയ ഇന്റര്‍നെറ്റ് ഡൊമൈന്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്. പണനയ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പുതിയ ഇന്റര്‍നെറ്റ് ഡൊമൈന്‍ നടപ്പാക്കുന്ന കാര്യം അറിയിച്ചത്. നിലവില്‍ സാമ്പത്തികരംഗത്തെ സ്ഥാപനങ്ങള്‍ക്കെല്ലാം ഫിന്‍ ഡോട്ട് ഇന്‍ ( fin.in ) എന്ന ഇന്റര്‍നെറ്റ് ഡൊമൈനാണ് ഉപയോഗിക്കാറുള്ളത്.ബാങ്കുകളും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ഇതേ ഡൊമൈന്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍നിന്ന് ബാങ്കുകളില്‍ നിന്നാണ് തനിക്ക് സന്ദേശം ലഭിച്ചതെന്നും യഥാര്‍ഥ ബാങ്കിന്റേതായ ലിങ്കാണ് വന്നിരിക്കുന്നതെന്നും പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പുതിയ ഡൊമൈന്‍.

ഇനി മുതല്‍ രാജ്യത്തെ എല്ലാ അംഗീകൃത ബാങ്കുകളും fin.in എന്ന ഡൊമൈനിനു പകരം ബാങ്ക് ഡോട്ട് ഇന്‍ ( bank.in) എന്ന ഡൊമൈനിലേക്ക് മാറണം.2025 ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും. ഈ ഇന്റര്‍നെറ്റ് ഡൊമൈന്‍ അംഗീകൃത ബാങ്കുകള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു. തട്ടിപ്പ് നടത്തുന്നതിന് വേണ്ടി ഉണ്ടാക്കുന്ന വ്യാജ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് ഡോട്ട് ഇന്‍ എന്ന ഡൊമൈന്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് തട്ടിപ്പ് തിരിച്ചറിയാന്‍ സാധിക്കും. ബാങ്കുകളുടേതെന്ന് തെറ്റിധരിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റുകളുപയോഗിച്ച് പണം തട്ടുന്ന രീതിക്ക് തടയിടാനാണ് ഈ നീക്കം. യഥാര്‍ഥ ബാങ്കുകളെയും തട്ടിപ്പുകാരെയും തിരിച്ചറിയാന്‍ ഈ രീതി സഹായിക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമെ രാജ്യത്തിനകത്ത് വെച്ച് നടത്തുന്ന ഓണ്‍ലൈന്‍ പണമിപാടുകള്‍ക്ക് അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍ ( എ.എഫ്.എ) എന്നൊരു സുരക്ഷാ സംവിധാനം കൂടി ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ബാങ്കിങ് കൂടുതല്‍ കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഭാവിയില്‍ വിദേശത്തേക്കുള്ള പണമിടപാടിനും ഇത് ബാധകമാക്കിയേക്കാം. ബാങ്കുകളും ബാങ്കുകളല്ലാത്ത ധനകാര്യ സ്ഥാപനങ്ങളും (എന്‍.ബി.എഫ്.സി) നിരന്തരം സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുകയും അത്തരം സംഭവങ്ങളില്‍ പണം നഷ്ടപ്പെടുന്നത് തിരികെ പിടിക്കാനുമുള്ള സംവിധാനം കുറ്റമറ്റതാക്കണം. തുടര്‍ച്ചയായി ഇവ പരിശോധിച്ചുറപ്പിക്കുകയും ചെയ്യണമെന്നാണ് ആര്‍.ബി.ഐ. ഗവര്‍ണര്‍ പറയുന്നത്.


Share our post
Continue Reading

Trending

error: Content is protected !!