യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് വനിതാ വിങ്ങിന് പുതിയ സാരഥികൾ

പേരാവൂർ : യു.എം.സി. പേരാവൂർ യൂണിറ്റ് വനിതാ വിങ്ങ് വാർഷിക പൊതുയോഗവും 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും യു.എം.സി. ഹാളിൽ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ദിവ്യ സ്വരൂപ് അധ്യക്ഷത വഹിച്ചു. യു.എം.സി. പേരാവൂർ യുണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, അശ്വതി സനിൽ, ബേബി പാറക്കൽ, വി.കെ രാധാകൃഷ്ണൻ, പി. രാമചന്ദ്രൻ, നാസർ ബറാക്ക, സിനി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ : ദിവ്യ സ്വരൂപ് (പ്രസി.), രേഷ്മ പ്രവീൺ (ജന. സെക്ര. ), ഫാത്തിമ മിഥിലാജ് (ഖജാ.), സാലി തങ്കച്ചൻ (രക്ഷാധികാരി).