കേന്ദ്ര സര്‍വീസില്‍ നിരവധി ഒഴിവുകള്‍

Share our post

കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള സെലക്‌ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ വിജ്ഞാപനം നടത്തി. പത്താംതരം, ഹയർ സെക്കണ്ടറി, ബിരുദം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കേരള റീജനിൽ 80 ഒഴിവുണ്ട്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയ് 6 മുതൽ 8 വരെ നടത്തും. യോഗ്യതക്ക് അനുസൃതമായി പത്താം ക്ലാസ്, ഹയർ സെക്കണ്ടറി, ബിരുദം എന്നിങ്ങനെ മൂന്നായാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക.

ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ജനറൽ ഇന്റലിജന്റ്സ്, ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയാണ് വിഷയങ്ങൾ. എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവ പരീക്ഷ കേന്ദ്രങ്ങളായിരിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.ssc.gov.in സന്ദർശിക്കുക. അവസാന തീയതി: മാർച്ച് 18.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!