30 കുടുംബങ്ങൾക്ക് വീടൊരുക്കി കണ്ണൂര്‍ കോർപറേഷൻ

കണ്ണൂര്‍: പി.എം.എ.വൈ-നഗരം പദ്ധതിയില്‍ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ കോര്പറേഷൻ 30 വീടുകളുടെ താക്കോല്‍ കൈമാറി. 1793 ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് 1300ലധികം ഭവനങ്ങളുടെ പൂര്‍ത്തീകരണവും നടത്തിയിട്ടുണ്ട്. ഗുണഭോക്ത സംഗമത്തില്‍ 30 ഗുണഭോക്താക്കള്‍ക്ക് നാലാം ഘഡു ധനസഹായ വിതരണത്തോടൊപ്പമായിരുന്നു 30 വീടുകളുടെ താക്കോല്‍ കൈമാറ്റം.
മേയര്‍ മുസ്ലിഹ് മഠത്തില്‍ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്, നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷന്‍ സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, എന്‍. ഉഷ, പി.പി കൃഷ്ണന്, സി.കെ വിനോദ്, ടി.ജി അജേഷ് സംസാരിച്ചു.