യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷ, തിരുത്തലുകള്‍ക്ക് അവസരം

2024 ലെ യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്ക് തിരുത്തലുകള്‍ നടത്താന്‍ അവസരം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കിയവര്‍ക്ക് തിരുത്തലുകള്‍ നടത്താം. മാര്‍ച്ച് 7 മുതല്‍ മാര്‍ച്ച് 17 വരെയാണ് ഈ അവസരം. സിവില്‍ സര്‍വീസ്, ഫോറസ്റ്റ് സര്‍വീസ് എന്നിവയില്‍ അപേക്ഷിച്ചവര്‍ക്ക് തിരുത്താന്‍ അവസരമുണ്ട്.
മെയ് 26 2024നാണ് സിവില്‍ സര്‍വീസ് പ്രിലിംസ പരീക്ഷ നടത്തുന്നത്.1056 സിവില്‍ ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രിലിമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ട പരീക്ഷയാണിത്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം upsc.gov.in.