കണ്ണൂർ സർവകലാശാല വാർത്തകൾ

Share our post

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം

‣ടൈം ടേബിൾ: യഥാക്രമം ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ തുടങ്ങുന്ന എട്ട്, നാല് സെമസ്റ്റർ ബി.എ- എൽ.എൽ.ബി മേയ് 2024 പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

‣പുനർമൂല്യനിർണയ ഫലം: മൂന്നാം സെമസ്റ്റർ ബി.കോം/ ബി.ബി.എ/ ബി.എ (പ്രൈവറ്റ് രജിസ്ട്രേഷൻ – റഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് -2020, 2021 അഡ്മിഷൻ) നവംബർ 2022 പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യ നിർണയത്തിൽ മാർക്കിൽ മാറ്റം വന്ന വിദ്യാർഥികൾ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പിനൊപ്പം അപേക്ഷ സമർപ്പിക്കണം.

‣ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പുന:ക്രമീകരിച്ചു: കേന്ദ്ര സർവകലാശാല പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ നടക്കുന്നത് പരിഗണിച്ച്, മാർച്ച് 13-ന് തുടങ്ങാൻ നിശ്ചയിച്ച ആറാം സെമസ്റ്റർ ബി.എ/ ബി.കോം പരീക്ഷകൾ മാർച്ച് 21-ന് തുടങ്ങും വിധം പുതുക്കി നിശ്ചയിച്ചു. ബി.എസ്‍.സി /ബി.സി.എ പരീക്ഷകൾ മാർച്ച് 25-ന് തുടങ്ങും. വിശദമായ പരീക്ഷാ ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

‣പ്രായോഗിക/വാചാ പരീക്ഷകൾ: രണ്ടാം വര്‍ഷ (വിദൂര വിദ്യാഭ്യാസം – സപ്ലിമെന്‍ററി) ജൂണ്‍ 2023 എം.എ അറബിക് പ്രായോഗിക/ വാചാ പരീക്ഷകൾ മാർച്ച് 14-ന് ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ നടക്കും. എം.കോം ഡിഗ്രി വാചാ പരീക്ഷ മാർച്ച് 18-ന് താവക്കര മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ് സെന്ററിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!