പേരാമ്പ്രയില്‍ നിന്നും രണ്ടുപേരെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ഒരാൾ പിടിയിൽ

മീനങ്ങാടി : പേരാമ്പ്രയില്‍ നിന്നും രണ്ടുപേരെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ഒരാൾ മീനങ്ങാടിയിൽ പിടിയിൽ. ഇജാസ് എന്നയാളെയാണ് അപ്പാടിന് സമീപം പിടികൂടിയത്.
പേരാമ്പ്രയില്‍ നിന്നും ഇന്നലെ വൈകുന്നേരം ഏഴരയോടെ പേരാമ്പ്ര സ്വദേശികളായ മുഹമ്മദ് അസ്‌ലം, മെഹ് നാസ് എന്നിവരെ രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇയള്‍ പിടിയിലായത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. മുഹമ്മദ് അസ്‌ലം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ എ.ആര്‍ ക്യാമ്പിലെ പോലീസ് ഓഫീസറായ അപ്പാട് ശ്യാമിന്റെ മുന്‍പിലകപ്പെട്ടതോടെയാണ് പ്രതികളില്‍ ഒരാള്‍ പിടിയിലാകുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
നിരവില്‍ പുഴയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട മെഹ് നാസ് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനിലാണുള്ളത് . വാഹനത്തിലുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.