മണത്തണ-പേരാവൂർ യു.പി. സ്‌കൂൾ നൂറാം വാർഷികാഘോങ്ങൾക്ക് സമാപനം

പേരാവൂർ: മണത്തണ-പേരാവൂർ യു.പി (എം.പി.യു.പി) സ്‌കൂൾ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം പി.സന്തോഷ്‌കുമാർ എം.പി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ടി.മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ചലചിത്ര നടനും നിർമാതാവുമായ ഡോ.അമർ രാമചന്ദ്രൻ മുഖ്യാതിഥിയായി.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി.വി.രവീന്ദ്രൻ മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനം ഡോ.വി.രാമചന്ദ്രനും നിർവഹിച്ചു.ജീവകാരുണ്യ പ്രവർത്തകൻ ആപ്പൻ മനോജിനെയും സ്‌കൂളിലെ പാചകത്തൊഴിലാളികളെയും പി.സന്തോഷ് കുമാർ എം.പി ആദരിച്ചു.
പ്രഥമാധ്യാപിക യു.വി.സജിത, സ്‌കൂൾ മാനേജർ ടി.കെ.പ്രേമകുമാരി, കെ.എ.ചന്ദ്രമതി, കെ.രാജീവൻ, കെ.ലളിതകുമാരി, വി.ഷീബ, കെ.ഇ.ശ്രീജ, പി.കെ.കുമാരി, സിമി എന്നിവർ സംസാരിച്ചു.