പുകയില ഉത്പന്നങ്ങളുടെ വില്പന; പെരുമ്പുന്ന ജംഗ്ഷനിലെ കട അടച്ചു പൂട്ടാൻ പഞ്ചായത്ത് നോട്ടീസ്

പേരാവൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിന്റെ പേരിൽ എക്‌സൈസ് കേസെടുത്ത പെരുമ്പുന്ന ജംഗ്ഷനിലെ വ്യാപാര സ്ഥാപനം അടച്ചുപൂട്ടാൻ പേരാവൂർ പഞ്ചായത്ത് നോട്ടീസ് നല്കി.പെരുമ്പുന്ന ജംഗ്ഷനിലെ നാസിൽ സ്റ്റോഴ്‌സ് ഉടമ സി.സൗമീറിനാണ് പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ് നോട്ടീസ് നല്കിയത്.
സ്ഥാപനത്തിന്റെ പഞ്ചായത്ത് ലൈസൻസും റദ്ദു ചെയ്തിട്ടുണ്ട്.പഞ്ചായത്തിന്റെ അനുമതി ലഭിക്കാതെ സ്ഥാപനം തുറന്നു പ്രവർത്തിക്കരുതെന്നും നോട്ടീസിൽ പറയുന്നു.വിദ്യാർഥികൾക്കടക്കം നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്ന സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ പേരാവൂർ എക്‌സൈസ് റെയിഞ്ച് ഓഫീസർ നല്കിയ കത്തിനെത്തുടർന്നാണ് പേരാവൂർ പഞ്ചായത്തിന്റെ കർശന നടപടി.