പീഢനക്കേസിലെ പ്രതി കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

മട്ടന്നൂർ : സൗഹൃദത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന യുവാവിനെ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. തായി നേരിയിലെ ഖദീജ മൻസിലിൽ അബ്ദുള്ള (21) യെയാണ് പയ്യന്നൂർ ഡി.വൈ.എസ്.പി.എ.ഉമേഷിൻ്റെ നിർദേശപ്രകാരം എസ്.ഐ.അനിൽ ബാബുവും സംഘവും വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്.2022-ൽ ജനുവരിയിലാണ് കേസ്.
സൗഹൃദത്തിലായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരവെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗം പിടികൂടി പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു. ഗൾഫിലേക്ക് കടന്ന പ്രതിയെ കോടതി പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.