സിദ്ധാർത്ഥന്റെ ദുരൂഹ മരണം ; വെ​റ്റ​റി​ന​റി കോ​ള​ജി​ലേക്ക് കെ.എസ്.യു മാർച്ച്

Share our post

വൈത്തിരി : വയനാട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജിലെ വിദ്യാർഥി സി​ദ്ധാ​ർ​ഥ​ന്റെ ദുരൂഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

കണ്ണീർവാതകം പ്രയോഗിച്ചു. പരിക്കേറ്റ അഞ്ച് പ്രവർത്തകരെ ആസ്പത്രിയിലേക്ക് മാറ്റി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് അതിക്രമത്തിൽ പ്രയോഗിച്ച് പ്രതിഷേധക്കാർ വെ​റ്റ​റി​ന​റി കോ​ള​ജിന് മുന്നിൽ ദേശീയപാത ഉപരോധിക്കുകയാണ്.

ഉച്ചയോടെയാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ മാർച്ചുമായെത്തിയത്. വെ​റ്റ​റി​ന​റി കോ​ള​ജി​ന് പുറത്ത് മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. പ്രവർത്തകർ ഇത് ചാടിക്കടക്കാൻ ശ്രമിച്ചതോടെ ആദ്യം ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ, പിന്തിരിയാതെ കെ.എസ്.യു പ്രവർത്തകർ മാർച്ച് തുടർന്നതോടെ ലാത്തിച്ചാർജും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിക്കുകയായിരുന്നു. നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്. പൊലീസിന് നേരെ കല്ലേറുമുണ്ടായി.

നേരത്തെ എം.എസ്.എഫ്, ഫ്രറ്റേണിറ്റി പ്രവർത്തകരും കോളജിലേക്ക് മാർച്ച് നടത്തിയിരുന്നു. എം.എസ്.എഫ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് വിന്യാസം സ്ഥലത്ത് നടത്തിയിരുന്നു.

സി​ദ്ധാ​ർ​ഥ​ന്റെ കേ​സ​ന്വേ​ഷ​ണ​ത്തി​ൽ യൂ​നി​വേ​ഴ്സി​റ്റി ഉ​ന്ന​ത​രു​ടെ പ​ങ്ക് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കു​ക, സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ​ർ​വ​ക​ലാ​ശാ​ല ക​വാ​ട​ത്തി​ൽ യൂ​ത്ത് ലീ​ഗ് ഉ​പ​വാ​സ സ​മ​രം തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!