ഒരു ദിവസം പരമാവധി പിന്‍വലിക്കാവുന്നത് 50,000 രൂപ; ശമ്പളം പിന്‍വലിക്കാന്‍ പരിധി

Share our post

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. തിങ്കളാഴ്ച മുതല്‍ ശമ്പള വിതരണം തുടങ്ങി. മൂന്നു ദിവസങ്ങളിലായി വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പണം ഒറ്റയടിക്ക് പിൻവലിക്കുന്നതിന് സാങ്കേതിക പ്രശ്‌നമുണ്ട്. അത് അടുത്ത മൂന്നു ദിവസംകൊണ്ട് തീരും. ഒരുദിവസം പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി പരിധിവെച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ട്രഷറി തുടർച്ചയായ ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിച്ചിരുന്നു. ഇതാണ് തിങ്കളാഴ്‌ച മുതൽ ഘട്ടംഘട്ടമായി ഒഴിവാക്കുകയെന്നാണ് സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!