ഇന്ന് ലോക വന്യജീവി ദിനം

Share our post

2013ല്‍ ഐക്യരാഷ്ട്രസഭയാണ് ലോകവന്യജീവി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മനുഷ്യര്‍ ഉള്‍പ്പടെയുള്ള ജീവികളുടെ നിലനില്‍പിന് വനവും വന്യജീവികളും ആവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് ഈ ദിനാചരണത്തിന്റെ പിറവി. വന്യജീവി സംരക്ഷണത്തില്‍ ഡിജിറ്റല്‍ ഇന്നവേഷന്റെ സാധ്യതകള്‍ കണ്ടെത്തുകയെന്നതാണ് ഇത്തവണത്തെ വന്യജീവി ദിനത്തിന്റെ പ്രമേയം.

വന്യജീവികള്‍ക്കും അവയുടെ ആവാസവ്യവസ്ഥക്കും പ്രാധാന്യം നല്‍കി അവയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന ദിനമാണ് ലോക വന്യജീവി ദിനം.വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുക, സഹജാവബോധവും സംരക്ഷണതാല്‍പര്യവും ജനങ്ങളില്‍ വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലോക വന്യജീവി ദിനാചരണത്തിന് പിന്നിലുള്ളത്.

കേരളത്തില്‍ മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങള്‍ നിരന്തരം വാര്‍ത്തയിലെത്തുന്ന സമയത്താണ് ഈ വര്‍ഷത്തെ വന്യജീവി ദിനാചരണം നടക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!