മംഗളൂരുവിൽ പെൺകുട്ടിക്ക് നേരെ മലയാളി വിദ്യാർഥിയുടെ ആസിഡ് ആക്രമണം; മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്

Share our post

മംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയും എം.ബി.എ വിദ്യാർത്ഥിയുമായ അബിൻ (23) ആണ് അറസ്റ്റിലായത്.

ദക്ഷിണ കന്നഡ ജില്ലയിലെ കഡബ സർക്കാർ പി.യു കോളേജിൽ തിങ്കളാഴ്ച രാവിലെ ആണ് സംഭവം. കേരളത്തിൽ നിന്നെത്തിയ പ്രതി രാവിലെ തന്നെ പെൺകുട്ടി പഠിക്കുന്ന കോളേജിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്‌സയിലാണ്. ഒപ്പമുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റു. രണ്ടാം വർഷ പി.യു.സി വിദ്യാർത്ഥിനികൾ ആണ് മൂന്നുപേരും. അബിനും പെൺകുട്ടിയും പരിചയത്തിലായിരുന്നുവെന്നും അടുത്തിടെ ഇരുവരും തമ്മിലുണ്ടായ അകൽച്ചയാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു.

കർണാടകത്തിൽ സ്ഥിര താമസക്കാരായ പെൺകുട്ടിയുടെ അമ്മ വീട് അബിന്റെ വീടിനടുത്താണ് .പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികമാണെന്ന് പൊലിസ്‌ അറിയിച്ചു .കഡബ പൊലിസ്‌ അന്വേഷണം ആരംഭിച്ചു .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!