സിനിമയ്‌ക്ക് “ഭാരത സർക്കാർ ഉത്‌പന്നം’ എന്ന് പേര് പാടില്ല; സെൻസർബോർഡ്

കൊച്ചി : സുഭീഷ് സുധി നായകനാകുന്ന ഒരു ഭാരത് സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ പേരിലെ ഭാരതം ഒഴിവാക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം. ഈ പേര് മാറ്റിയില്ലെങ്കില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. തുടർന്ന് “ഒരു സർക്കാർ ഉത്‌പന്നം’ എന്ന് പേര് മാറ്റാൻ അണിയറ പ്രവർത്തകർ നിർബന്ധിതരായിരിക്കുകയാണ്.
മാര്‍ച്ച് എട്ടിനാണ് സുഭീഷ് സുബി നായകനാകുന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങൾ. സോഷ്യോ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ടി വി രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിസാം റാവുത്തറാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
അതേസമയം, കൊറോണ ജവാൻ എന്ന ചിത്രത്തിന്റെ പേരും ഇത്തരത്തിൽ തന്നെ മാറ്റാൻ സെൻസർ ബോർഡിന്റെ നിർദേശം ഉണ്ടായിരുന്നു. തുടർന്ന് കൊറോണ ധവാൻ എന്നാക്കി അണിയറപ്രവർത്തകർ ഇതിനെ മാറ്റുകയായിരുന്നു.