ശോഭിത പേരാവൂർ ബമ്പർ നറുക്കെടുപ്പിലെ സമ്മാനങ്ങൾ വിതരണം ചെയ്തു

പേരാവൂർ: ശോഭിത പേരാവൂർ ബമ്പർ നറുക്കെടുപ്പിലെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനം ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോയും രണ്ടാം സമ്മാനം ശോഭിത വെഡ്ഡിംങ്ങ് സെൻറർ എം.ഡി കാസിം ഹാജിയും മൂന്നാം സമ്മാനം പേരാവൂർ അഗ്നി രക്ഷാ നിലയം അസി. സ്റ്റേഷൻ ഓഫീസർ പ്രദീപൻ പുത്തലത്തും വിതരണം ചെയ്തു. ശോഭിത വെഡ്ഡിംങ്ങ് സെൻറർ പ്രതിനിധികളായ കെ.ബിജേഷ്, ടി.അസീസ്, വി.അനിരുദ്ധൻ എന്നിവർ സംബന്ധിച്ചു.