Connect with us

KETTIYOOR

ഭാര്യയുമായുള്ള അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽ കയറി മർദ്ദിച്ച പ്രതി അറസ്റ്റിൽ

Published

on

Share our post

കൊട്ടിയൂർ: ഭാര്യയുമായുള്ള അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെയും മാതാപിതാക്കളെയും മകളെയും ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ല് തകർക്കുകയും കൊലവിളി നടത്തുകയും ചെയ്ത പ്രതി പിടിയിൽ.

കൊട്ടിയൂർ മന്ദം ചേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരന്റെ പരാതിയിലാണ് ദിവസങ്ങളായി ഒളിവിലായിരുന്ന പ്രതി കൊട്ടിയൂർ സ്വദേശി തത്തുപാറ ശ്രീകാന്തിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തത് . ഇയാളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ 23ന് രാത്രി 8.30 നാണ് പരാതിക്കാസ്‌പദമായ സംഭവം. പരാതിക്കാരനെയും മാതാപിതാക്കളെയും മകളെയും വടിവാളുമായെത്തിയ പ്രതി വെട്ടി കൊല്ലാൻ വാൾ വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജനൽ ചില്ല് അടിച്ചു തകർക്കുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. കൂടാതെ ശ്രീകാന്തിന്റെ ഭാര്യ ഗാർഹിക പീഡനത്തിനും കേളകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post

KETTIYOOR

കൊട്ടിയൂർ വൈശാഖ മഹോത്സവം നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു

Published

on

Share our post

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മെയ് 16 നു അക്കരെക്കൊട്ടിയൂരിൽ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്തും 21 ന് ഉത്സവത്തിലെ പരമപ്രധാന ചടങ്ങായ നെയ്യാട്ടവും നടക്കാനിരിക്കേ ഇക്കരെ കൊട്ടിയൂരിലും അക്കരെ കൊട്ടിയൂരിലും ഇതുസംബന്ധിച്ച നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വലുതും ചെറുതുമായ വാഹനങ്ങൾ ഗതാഗതക്കുരുക്ക് സൃഷിടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിപുലമായ പാർക്കിങ് സൗകര്യങ്ങൾ ഇത്തവണ ഒരുക്കുന്നതിനുള്ള ശ്രമം നടന്നു കൊണ്ടിരിക്കയാണ്.

ഭക്തജനങ്ങൾക്കായി കുടിവെള്ളം ലഭ്യമാക്കാനാവശ്യമായ വിപുലമായ സജ്ജീകരണങ്ങളും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി അക്കരെ കൊട്ടിയൂരിൽ പുതിയ കിണറും വാട്ടർടാങ്കും നിർമ്മിച്ച് കഴിഞ്ഞു. പ്രദേശത്തെ പത്തോളം കിണറുകളും ശുചീകരിച്ചു കഴിഞ്ഞു.അക്കരെ കൊട്ടിയൂരിൽ കയ്യാലകളുടെ നിർമ്മാണ പ്രവർത്തികളും ദ്രുതഗതിയിൽ നടന്നു വരികയാണ്. നീരെഴുന്നള്ളത്തിന് മുൻപായി 55 കയ്യാലകളുടെ പ്രവർത്തികളും പൂർത്തിയാക്കും.

അക്കരേയും ഇക്കരേയുമായി വിപുലമായ അന്നദാന സൗകര്യങ്ങളും ഒരുക്കും. ശൗച്യാലയങ്ങളുടെ ദൗർലഭ്യം പരിഹരിക്കാൻ ഇത്തവണ നാൽപ്പതോളം ശൗചാലയങ്ങൾ പുതുതായി നിർമ്മിക്കാനാണ് തീരുമാനം. ഉത്സവത്തോടനുബന്ധിച്ചുള്ള ലേലങ്ങളും മറ്റും ഏതാണ്ട് അവസാനിച്ചു.മുൻ കാലങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും ഉത്സവകാലത്ത് ഭക്തജനങ്ങൾ കൊട്ടിയൂരിൽ എത്തിച്ചേരുന്നുണ്ട്. വിവിധ ട്രാവൽ ഏജൻസികളും മറ്റും തീർത്ഥാടന ടൂറിസം പാക്കേജിൽ കൊട്ടിയൂർ മഹോത്സവത്തെ ഉൾപ്പെടുത്തി യതോടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളുടെ ബാഹുല്യം കഴിഞ്ഞ തവണ കൊട്ടിയൂരിനെ ദിവസങ്ങളോളം ഗതാഗതക്കുരുക്കിലാക്കിയിരുന്നു.

വാഹനപാർക്കിങ് വേണ്ടത്ര ഇല്ലാഞ്ഞതാണ് ഇതിനു പ്രധാന കാരണമായത്. ഇത് പരിഹരിക്കാൻ ഇത്തവണ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപമുള്ളതും മന്ദം ചേരിയിലുള്ളതുമായ പാർക്കിങ് മൈതാനങ്ങൾക്ക് പുറമേ ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്തോട് ചേർന്നും പാർക്കിങ് സൗകര്യം ഒരുക്കും. നാലു ഏക്കറോളം വരുന്ന സ്ഥലത്ത് ഒരുക്കുന്ന പാർക്കിങ് ഏരിയയിൽ 1500 ഓളം വാഹങ്ങൾ പാർക്ക് ചെയ്യാനാകും. പുഴക്ക് കുറുകേ ബണ്ട് നിർമ്മിച്ച് ഇതുവഴിയാണ് വാഹനങ്ങൾ ഇവിടേക്ക് കടത്തി വിടുക. ആകെ ഇത്തരത്തിലുള്ള ക്രമീകരങ്ങളിലൂടെ നാലായിരത്തോളം വാഹങ്ങൾ പാർക്ക് ചെയ്യാനാകും എന്നാണ് കരുതുന്നത്.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ വൈശാഖ മഹോത്സവം; ഈ വർഷത്തെ ചടങ്ങുകളുടെ വിശദവിവരം

Published

on

Share our post

➡️ മേയ് 16 വ്യാഴാഴ്ച നീരെഴുന്നള്ളത്ത്

➡️ മേയ് 21 ചൊവ്വാഴ്ച നെയ്യാട്ടം

➡️ മേയ് 22 ബുധനാഴ്ച ഭണ്ഡാരം എഴുന്നള്ളത്

➡️ മേയ് 29 ബുധനാഴ്ച തിരുവോണം ആരാധന, ഇളനീർവെയ്പ്പ്,

➡️ മേയ് 30 വ്യാഴാഴ്ച ഇളനീരാട്ടം അഷ്ടമ ആരാധന

➡️ ജൂൺ 2 ഞായർ രേവതി ആരാധന

➡️ ജൂൺ 6 വ്യാഴാഴ്ച രോഹിണി ആരാധന

➡️ ജൂൺ 8 ശനിയാഴ്ച തിരുവാതിര ചതുശ്ശതം

➡️ ജൂൺ 9 ഞായറാഴ്ച പുണർതം ചതുശ്ശതം

➡️ ജൂൺ 11 ചൊവ്വാഴ്ച ആയില്യം ചതുശ്ശതം

➡️ ജൂൺ 13 വ്യാഴാഴ്ച മകം കലംവരവ്

➡️ ജൂൺ 16 ഞായറാഴ്ച അത്തം ചതുശ്ശതം, വാളാട്ടം കലശപൂജ

➡️ ജൂൺ 17 തിങ്കളാഴ്ച തൃക്കലശാട്ട് എന്നിങ്ങനെയാണ് ചടങ്ങുകൾ.

May 22 അർദ്ധരാത്രി മുതൽ ജൂൺ 13 ഉച്ചവരെ ആണ് സ്ത്രീകൾക്ക് പ്രവേശനം ഉള്ളത്


Share our post
Continue Reading

KETTIYOOR

പാലുകാച്ചി പാറയിലേക്ക് മെയ്‌ അഞ്ച് വരെ സന്ദർശകർക്ക് വിലക്ക്

Published

on

Share our post

കൊട്ടിയൂർ :കാട്ടാന ഭീഷണിയെ തുടർന്ന് പാലുകാച്ചി ഇക്കോ ടൂറിസം മേഖലയിലേക്ക് മെയ് അഞ്ച് വരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഇക്കോ ടൂറിസം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


Share our post
Continue Reading

Kerala4 hours ago

വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റിൽ 

Kerala4 hours ago

നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ

PERAVOOR4 hours ago

പാല ജി.എച്ച്.എസ്.എസിൽ ഫോക്കസ് പോയന്റ്

Kannur6 hours ago

കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ് നാളെ വരെ രജിസ്റ്റര്‍ ചെയ്യാം

Kannur6 hours ago

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

Kerala6 hours ago

ഹജ്ജ്: കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 21-ന്

Kerala6 hours ago

‘മോർഫ്‌ ചെയ്‌ത് നഗ്ന ചിത്രം പ്രചരിപ്പിക്കും’; വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത്‌ ലീഗ്‌ നേതാവിനെതിരെ കേസ്

Breaking News6 hours ago

ഇരിട്ടി സ്വദേശിയായ 17-കാരനെ കാണ്മാനില്ലെന്ന് പരാതി

India7 hours ago

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്; മെയ് 20 വരെ അപേക്ഷിക്കാം

Kerala8 hours ago

ഗൂഗിള്‍ മാപ്പ് നോക്കി തെറ്റായ വഴിയില്‍ ഓടിച്ച കാറിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്; യുവതി അറസ്റ്റില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!