വാഗമണ്ണില്‍ പാരാഗ്ലൈഡിങ് ഫെസ്റ്റിവെല്‍; നൂറിലധികം അന്തര്‍ദേശീയ, ദേശീയ ഗ്ലൈഡര്‍മാര്‍ എത്തും

Share our post

അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെല്‍ 14, 15, 16, 17 തീയതികളില്‍ ഇടുക്കി വാഗമണ്ണില്‍ നടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവെലാണിതെന്ന് സംഘാടകര്‍ പറഞ്ഞു.

വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി, പാരാഗ്ലൈഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണിത് നടത്തുന്നത്.

പ്രശസ്തരായ നൂറിലധികം അന്തര്‍ദേശീയ, ദേശീയ ഗ്ലൈഡര്‍മാര്‍ പങ്കെടുക്കും. 15 രാജ്യങ്ങള്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലോകപ്രശസ്ത റൈഡര്‍മാരും അന്താരാഷ്ട്ര ചാമ്പ്യന്മാരും എത്തും.

പൈലറ്റുമാരും ഗ്ലൈഡര്‍മാരും നടത്തുന്ന ട്രയല്‍ റണ്ണുകളും എയറോഷോയും കാണാന്‍ ആയിരക്കണക്കിനുപേര്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇത് ജനകീയമാക്കാനുള്ള ശ്രമങ്ങള്‍ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!