Kannur
ലോകസഭാ ഇലക്ഷന്‍: നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
കണ്ണൂർ: ലോകസഭാ ഇലക്ഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ചുമതലകളിലേക്ക് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ചുമതലകള്‍, പേര്, മൊബൈല്‍, ഓഫീസ് ഫോണ്‍ നമ്പര്‍ എന്നിവ ക്രമത്തില്‍.
സ്വീപ്: അനൂപ് ഗാര്‍ഗ് (അസി. കലക്ടര്‍) 9447293139, 0497 2700645.
മാന്‍ പവര്‍ മാനേജ്മെന്റ് ആന്റ് വോട്ടര്‍ അസിസ്റ്റന്‍സ് മാനേജ്മെന്റ്: പി. പ്രേം രാജ് (ഹുസൂര്‍ ശിരസ്തദാര്‍ കലക്ടറേറ്റ്) 9447447680, 0497 2700242.
ഇ.വി.എം മാനേജ്മെന്റ്: ആഷിക് തോട്ടാൻ (സ്പെഷ്യന്‍ തഹസില്‍ദാര്‍ എല്‍.എ എയര്‍പോര്‍ട്ട് മട്ടന്നൂര്‍) 9895563359, 0490 2471300,
ട്രാന്‍സ്‌പോര്‍ട്ട് മാനേജ്മെന്റ്: ഒ. പ്രമോദ് കുമാര്‍ (റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍) 9447550027, 0497 2700566.
ട്രെയിനിംഗ് മാനേജ്മെന്റ്: നെനോജ് മേപ്പടിയത്ത് (ജില്ലാ പ്ലാനിംഗ് ഓഫീസര്‍) 9496240994, 0497 2700765.
മെറ്റീരിയല്‍ മാനേജ്മെന്റ്: സി.കെ. ഷാജി (സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ.എന്‍.എച്ച് നം.II ) ഫോണ്‍: 9895428385, 0497 2707623.
ഇംപ്ലിമെന്റേഷന്‍ ഓഫ് കോഡ് ഓഫ് കണ്ടക്ട് ആന്റ് 002 നോമിനേഷന്‍ പ്രോസസ്: കെ. നവീന്‍ ബാബു (എ.ഡി.എം) 9447001921, 0497 2700577.
എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ്: ശിവപ്രകാശന്‍ നായര്‍ (ഫിനാന്‍സ് ഓഫീസര്‍) : 9961008451, 0497 2700592.
ഒബ്സര്‍വേഴ്സ്: രാജീവന്‍ പട്ടത്താരി (ജില്ലാ സര്‍വേ സൂപ്രണ്ട്) 9447293139, 0497 2700645.
ഇംപ്ലിമെന്റേഷന്‍ ഓഫ് ലോ ആന്റ് ഓര്‍ഡര്‍ ആന്റ് ജില്ലാ സെക്യൂരിറ്റി പ്ലാന്‍ ആന്റ് വള്‍നറബിലിറ്റി മാപ്പിങ്: പി.കെ. രാജു (അഡീഷണല്‍ കമ്മീഷണര്‍, കണ്ണൂര്‍ സിറ്റി) 9497990132, 9447217676, ടി.പി. രഞ്ജിത്ത് (കണ്ണൂര്‍ റൂറല്‍ എസ്.പി), 9497990133, 9447217676.
ബാലറ്റ് പേപ്പര്‍, ഡമ്മി ബാലറ്റ്, പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍: പി. സജീവന്‍ (സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ, കിഫ്ബി നം. മൂന്ന്) 7012388841, 9947590425.
മീഡിയ കമ്മ്യൂണിക്കേഷന്‍ ആന്റ് എം.സി.എം.സി: ഇ.കെ. പദ്മനാഭന്‍ (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) 9447358268, 0497 2700231.
ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ആന്റ് ആപ്ലിക്കേഷന്‍സ് (കമ്പ്യൂട്ടറൈസേഷന്‍) : കെ. രാജന്‍ (ജില്ലാ ഇന്‍ഫോമാറ്റിക്സ് ഓഫീസര്‍) 9440158845.
അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ എന്‍.കെ. അശ്വിന്‍, (ഐ.ടി സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍) 9656136700, സി.എം. മിഥുന്‍ കൃഷ്ണ (ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍) 8547736595, 0497 2700761, 0497 2712987.
ഹെല്‍പ്പ് ലൈന്‍ ആന്റ് കംപ്ലെയിന്റ് റിഡ്രെസല്‍: സുനില്‍ ജോസഫ് ഫെര്‍ണാണ്ടസ് (റീസര്‍വേ അസി. ഡയറക്ടര്‍) 9447225641, 0497 2700513.
എസ്.എം.എസ് മോണിറ്ററിങ് ആന്റ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍: കെ.വി. റിജിഷ (അസിസ്റ്റന്റ് ഇന്‍ഫോമാറ്റിക് ഓഫീസര്‍) ഫോണ്‍ : 9970715358, 0497 2700761.
വെല്‍ഫെയര്‍ ഓഫീസേഴ്സ് ഡിപ്ലോയ്ഡ് ഓണ്‍ ഇലക്ഷന്‍ ഡ്യൂട്ടി: ഡോ. എം. സുര്‍ജിത്ത് (കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍) 9847014647, 0497 2702080.
പിഡബ്ല്യൂഡി, 80+ വോട്ടേഴ്സ്: പി. ബിജു (ജില്ലാ സാമൂഹ്യനീതി ഓഫീസര്‍) : 9447580121, 0497 2712255.
റോള്‍ മാനേജ്മെന്റ്: കെ. വിജേഷ് (സ്പെഷ്യല്‍ തഹസില്‍ദാര്‍, കൂത്തുപറമ്പ് ) 9645035955, 0490 2365095.
പോളിങ് പാര്‍ട്ടീസ്: എം. മനോജ് ( ജില്ലാ ലേബര്‍ ഓഫീസര്‍) 8281074919, 0497 2700353.
സെക്ടറല്‍ ഓഫീസേഴ്സ്, പോലീസ് ഓഫീസേഴ്സ്, മജിസ്ട്രേറ്റ്സ്: എം. സജീവ് കുമാര്‍ (ഡി.വൈ.എസ്.പി കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ) 9497940976, എന്‍.ഒ. സിബി (എ.സി.പി നാര്‍ക്കോട്ടിക് സെല്‍, കണ്ണൂര്‍ സിറ്റി) 9497990135, 8547076908,
ഫ്ളയിംഗ് സ്‌ക്വാഡ് / സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം: ചിപ്പി ജയന്‍ ( ജോയിന്റ് കമ്മീഷണര്‍ (ഓഡിറ്റ്) ജി.എസ്.ടി). 9496192120, 0497 2700863.
കണ്‍ട്രോള്‍ റൂം: എ.എ. രാജ് (ജില്ലാ ലോ ഓഫീസര്‍) 9895725953, 0497 2700645.
എമര്‍ജന്‍സി കോണ്‍ടാക്ട് ഫോര്‍ കോര്‍ഡിനേഷന്‍ ആന്റ് 1950 ഹെല്‍പ് ലൈന്‍: സാജന്‍ വര്‍ഗീസ് (തഹസില്‍ദാര്‍ എല്‍.എ കിഫ്ബി രണ്ട്) ഫോണ്‍: 9446385974.
വെബ്കാസ്റ്റിംഗ്: എസ്. സലീന ബീവി ( അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ്) 8547542954, 0497 2709896.
ഗ്രീന്‍ പ്രോട്ടോക്കോള്‍: കെ.എം. സുനില്‍ കുമാര്‍ (ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍) 9400400955, 0497 2700078.
അഷ്വേര്‍ഡ് മിനിമം ഫെസിലിറ്റി അറ്റ് പോളിങ് സ്റ്റേഷന്‍: ഷാജി തയ്യില്‍( എക്സി. എഞ്ചിനിയര്‍ പൊതുമരാമത്ത് കെട്ടിടം) 9447005389.
സോഷ്യല്‍ മീഡിയ ഫേക്ക് ന്യൂസ് മോണിറ്ററിങ്: സി.എം. മിഥുന്‍ കൃഷ്ണ (ജില്ലാ പ്രൊജക്ട് മാനേജര്‍ ഐ.ടി മിഷന്‍) 8547736595, 0497 2712987.
Kannur
കണ്ണൂരിൽ ലോട്ടറി അടിച്ച സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി,തലക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ
കണ്ണൂർ: ലോട്ടറി അടിച്ച സന്തോഷത്തിൽ കൂട്ടുകാർക്ക് നൽകിയ പാർട്ടിക്കിടെ തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. മമ്പറം കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ. ശ്രീജേഷ് (42) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിൽ കഴിയുന്നത്.ഡിസംബർ 27ന് സുഹൃത്തുക്കളെ കാണാനാണെന്ന് പറഞ്ഞാണ് മകൻ വീട്ടിൽ നിന്ന് പോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കിൽവിവരമൊന്നും ലഭിച്ചില്ല. കൂട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് അയൽവാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു.ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്നാണ് ബന്ധുക്കളുടെ ആരോപണം.
പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.അതേസമയം ചോരയൊലിപ്പിച്ച് വീണുകിടക്കുന്നതു കണ്ട് രണ്ട് സുഹൃത്തുക്കളാണ് ശ്രീജേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ്പൊലീസിന്റെ വിശദീകരണം.പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചലനശേഷിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട ശ്രീജേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
Kannur
തീവണ്ടിയിൽ ഓടിക്കയറുന്നതിനിടെ വീണവർ രക്ഷപ്പെട്ടു
കണ്ണൂർ: തീവണ്ടി പുറപ്പെട്ടപ്പോൾ ഓടിക്കയറാൻ ശ്രമിച്ച യാത്രക്കാരായ സ്ത്രീയും പുരുഷനും പിടിവിട്ട് വീണു.പ്ലാറ്റ്‌ഫോമിനും വണ്ടിക്കും ഇടയിൽ കുടുങ്ങുന്നതിന് മുൻപ് ഓടിക്കൂടിയ ജനങ്ങളുടെ സഹായത്താൽ രക്ഷപ്പെട്ടു. ഗാർഡിന്റെ നിർദേശത്തെ തുടർന്ന് ലോക്കോപൈലറ്റ് വണ്ടി നിർത്തിയതും തുണയായി.ബുധനാഴ്ച രാത്രി 8.45-ന് കണ്ണൂരിൽ എത്തിയ തിരുനെൽവേലി ദാദർ (22630) എക്സ്‌പ്രസിലെ യാത്രക്കാർക്കാണ് ജീവൻ തിരിച്ച് കിട്ടിയത്.ചെന്നൈയിൽ നിന്ന് ഗോവയിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു ഇവർ. യാത്രാ മധ്യേ തീവണ്ടി കണ്ണൂരിൽ നിർത്തിയപ്പോൾ ലഘുഭക്ഷണം വാങ്ങാൻ ഇറങ്ങിയത് ആയിരുന്നു.ഭക്ഷണം വാങ്ങുന്നതിനിടെ വണ്ടി പുറപ്പെട്ടു. രണ്ട് പേരും ഓടിക്കയറാൻ ശ്രമിച്ചെങ്കിലും പിടിവിട്ട് വീണു. വണ്ടിക്ക് അടിയിലേക്ക് പോകും മുൻപ് ഉടൻ സമീപത്ത് ഉള്ളവരുടെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.ആർ.പി.എഫും റെയിൽവേ പോലീസും ഉടൻ ഇടപെട്ടു. ഇതിനിടയിൽ ഗാർഡ് സിഗ്നൽ നൽകിയതിനെ തുടർന്ന് ലോക്കോ പൈലറ്റ് വണ്ടി നിർത്തി. ചെറിയ പരുക്ക് ഉണ്ടെങ്കിലും അവർ യാത്ര തുടർന്നു.
Kannur
കണ്ണൂർ പുഷ്പോത്സവം: വിദ്യാർഥികൾക്ക് പ്രത്യേക ഇളവ്
കണ്ണൂർ: കണ്ണൂർ പുഷ്പോത്സവത്തിൽ സ്കൂളുകളിൽ നിന്ന് ഗ്രൂപ്പായി എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനത്തിന് പ്രത്യേക ഇളവ് അനുവദിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ അറിയിച്ചു. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള വിവിധ ചെടികളുടേയും സസ്യങ്ങളുടേയും ശേഖരം പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഇരപിടിയൻ സസ്യത്തെ നേരിൽ കാണാനും പഠിക്കാനുമുള്ള അവസരം കൂടിയാണിത്. പന്ത്രണ്ടായിരം ചതുരശ്ര അടിയിൽ ഒരുക്കിയ പൂന്തോട്ടമാണ് പ്രദർശനത്തിന്റെ ആകർഷണം. കേരളത്തിനകത്തും ബംഗളൂരു, പൂണെ, ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിച്ച പൂക്കളും ചെടിച്ചട്ടികളുമാണ്പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.കൂടാതെ വിവിധ തരം ഫല- ഔഷധവൃക്ഷ തൈകളും നഴ്സറികളിൽ ലഭ്യമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു