വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടല്‍; പരാതി നല്‍കി കെ. സുധാകരൻ 

Share our post

കണ്ണൂർ: വോട്ടർ പട്ടികയിൽ നിന്നും പേരുകൾ വ്യാപകമായി നീക്കം ചെയ്യുന്നുവെന്നാരോപിച്ച് പരാതി നൽകി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇത്തരം പ്രവർത്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ടർ ഓഫീസർക്കാണ് സുധാകരൻ പരാതി നൽകിയത്. വോട്ടര്‍മാര്‍ സ്ഥലത്തില്ലെന്ന് ബിഎൽ.ഒ.മാര്‍ തെറ്റായ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് സുധാകരൻ പരാതിയിൽ ചൂണ്ടിക്കാട്ടി.

1950ലെ നിയമത്തിന് വിരുദ്ധമായ ഈ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സുധാകരൻ പരാതിയിൽ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ നിന്നും പേരുകൾ വ്യാപകമായി നീക്കം ചെയ്യുന്നുവെന്നും പ്രത്യേകിച്ച് ധർമ്മടം മണ്ഡലത്തിൽ ജനാധിപത്യ വിരുദ്ധമായ ഈ നടപടി വ്യാപകമാണെന്നും പരാതിയിൽ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!