കശുമാങ്ങയിൽ നിന്ന് ഫെനി ; സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം

Share our post

കണ്ണൂർ : പഴങ്ങളിൽ നിന്ന് വീര്യംകുറഞ്ഞ മദ്യം നിർമിക്കുന്നതിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം. ഇതോടെ കശുമാങ്ങയിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കുന്നതിനട ക്കമുള്ള തടസ്സം നീങ്ങും. ബുധനാഴ്ച ചേർന്ന നിയമസഭാ സബ്‌ജക്ട് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പദ്ധതിക്ക് ആദ്യം അനുമതി ലഭിക്കുക പയ്യാവൂർ സർവീസ് സഹകരണ ബാങ്കിനായിരിക്കും. കശു മാങ്ങയിൽനിന്നുൽപ്പാദിപ്പിക്കുന്ന ഫെനി വിദേശങ്ങളിലടക്കം കയറ്റി അയക്കുന്നതിനുള്ള പദ്ധതിയും ഇവർ തയ്യാറാക്കിയി ട്ടുണ്ട്.

2016ൽ ടി എം. ജോഷി പ്രസിഡൻ്റായ സമയം പയ്യാവൂർ സർവീസ് സഹകരണ ബാങ്കാണ് കശുമാങ്ങയിൽ നിന്ന് ഫെനി നിർമിക്കുന്നതിനുള്ള പദ്ധതി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. ഇതിനായി ബാങ്കിൻ്റെ ബൈലോയടക്കം ദേഭഗതിചെയ്തിരുന്നു.

പദ്ധതിയുടെ വിവിധ വശങ്ങൾ പരിശോധിക്കുന്നതിന് സർക്കാർ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. പദ്ധതി കാർഷിക മേഖലയിൽ പുതിയ ഉണർവുണ്ടാക്കാനാകു മെന്നതിൻ്റെ അടിസ്ഥാനത്തിലാണ് സബ്‌ജക്ട് കമ്മിറ്റി ഇതിന് അംഗീകാരം നൽകിയത്. കശുമാങ്ങയിൽ നിന്നുമാത്രമല്ല പാഷൻ ഫ്രൂട്ട് ഉൾപ്പെടെയുള്ള പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനാകും.

ഗോവയിൽ 50 വർഷംമുമ്പ് കശുമാങ്ങയിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയിരുന്നു. ഫെനി ഉൽപ്പാദിപ്പിക്കാൻ ആരംഭിച്ചാൽ ഇപ്പോൾ പാഴാക്കിക്കളയുന്ന കശുമാങ്ങയ്ക്ക് വൻമൂല്യമായിരിക്കും. കശുവണ്ടിയുടെ നാലിരട്ടി വില കശുമാങ്ങയ്ക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!