പി.എസ്.സി ഇന്റർവ്യൂ

ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് 2 (156/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 നവംബർ 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി മാർച്ച് 5, 6, 7 തീയതികളിൽ ജില്ലാ പി.എസ്.സി ഓഫിസിൽ ഇന്റർവ്യൂ നടത്തും.