Connect with us

Kerala

സ്വകാര്യ ആസ്പത്രികളിൽ നാല് ലക്ഷത്തോളം ചെലവ് വരുന്ന ടിപ്സ് ചികിത്സ; കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യം

Published

on

Share our post

ഗാന്ധിനഗർ(കോട്ടയം): ലിവർ സിറോസിസ് മൂർഛിച്ചുണ്ടാകുന്ന വയറ്റിലെ അനിയന്ത്രിതമായ വെള്ളക്കെട്ട്, രക്തം ഛർദ്ദിക്കൽ എന്നീ അസുഖങ്ങൾക്കുള്ള അതിനൂതന ചികിത്സാരീതിയായ ‘ടിപ്സ്’ (ട്രാൻസ്ജുഗുലാർ ഇൻട്രാഹെപ്പാറ്റിക് പോർട്ടോസിസ്റ്റമിക് ഷണ്ട്) കോട്ടയം മെഡിക്കൽ കോളേജിലും. ഞായറാഴ്ച രണ്ടുപേർക്ക് ചികിത്സ വിജയകരമായി നടത്തി.

ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്റേണൽ മെഡിസിൻ, മെഡിക്കൽ ഗ്യാസ്ട്രോ, സർജിക്കൽ ഗ്യാസ്ട്രോ എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ചികിത്സ നടത്തിയത്. വെല്ലൂർ സി.എം.സി. ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗമാണ് പരിശീലനം നൽകിയത്. ചികിത്സ വിജയിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജ് കരൾ ചികിത്സയിൽ ലോകോത്തര നിലവാരത്തിലുള്ള മറ്റൊരു മുന്നേറ്റത്തിന് തുടക്കംകുറിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സ സൗജന്യമാണ്.

 

ടിപ്സ് എന്നാൽ

ലിവർ സിറോസിസ് ബാധിച്ച് മൂർധന്യാവസ്ഥയിൽ എത്തുന്ന പലർക്കും വയറ്റിൽ ഉണ്ടാവുന്ന അനിനിയന്ത്രിതമായ വെള്ളക്കെട്ടും മൂക്കിലൂടെ രക്തസ്രാവവും പതിവാണ്. ഇത് നിയന്ത്രിക്കുകയാണ് ‘ടിപ്സ്’ചെയ്യുന്നത്.

കരളിലേക്ക് രക്തമെത്തുന്നത് പോർട്ടൽ വെയിൻ എന്ന രക്തക്കുഴലിലൂടെയാണ്. ലിവർ സിറോസിസ് മൂലം രക്തസമ്മർദ്ദം കൂടി ഇത് അടയുന്നു. ‘ടിപ്സ്’ ചികിത്സയിൽ ചെറിയ ഞരമ്പിലൂടെ സ്റ്റെൻഡ് കടത്തിവിട്ട് ബൈപ്പാസ് ചെയ്യുന്നു.

ഇത്‌ രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തത്തിന്റെ ഒഴുക്ക് വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യം പഴയസ്ഥിതിയിലേക്ക് എത്താൻ സഹായിക്കുമെന്ന് ഇൻറർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. അശ്വിൻ പത്മനാഭൻ പറഞ്ഞു.

സമീപഭാവിയിൽ ദിവസം നാലുപേർക്കുവരെ ചികിത്സ നൽകാനാകുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് ഒരു സ്വകാര്യ ആസ്പത്രിയിൽ മാത്രമാണ് നിലവിൽ ഇത് ചെയ്തുവരുന്നത്. സ്വകാര്യ ആസ്പത്രികളിൽ കുറഞ്ഞത് നാല് ലക്ഷത്തോളം രൂപ ചെലവ് വരും.

തമിഴ്നാട് വെല്ലൂർ സി.എം.സി. ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം തലവൻ ഡോക്ടർ ശ്യാം കേശവന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടത്തിയത്.

കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവി ഡോ. സജിത എന്നിവരുടെ പിന്തുണയോടെ നടത്തിയ പ്രവർത്തനത്തിൽ ഡോ. അശ്വിൻ പത്മനാഭന്റെ നേതൃത്വത്തിലുള്ള ഇന്റർവെൻഷനൽ റേഡിയോളജി ടീം നേതൃത്വംവഹിച്ചു.


Share our post

Kerala

എക്‌സൈസ് സേനയിലേക്ക് 157 പേര്‍ കൂടി; 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍

Published

on

Share our post

തൃശ്ശൂര്‍: വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 157 പേര്‍കൂടി എക്‌സൈസ് സേനയിലേക്ക്. പരിശീലനം പൂര്‍ത്തിയാക്കിയ 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് തൃശ്ശൂര്‍ പൂത്തോളിലുള്ള എക്‌സൈസ് അക്കാദമിയില്‍ നടന്നു. മന്ത്രി എം.ബി. രാജേഷ് അഭിവാദ്യം സ്വീകരിച്ചു.എക്‌സൈസ് അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്രയും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേല്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും ഇത്തവണയാണ്. 84 ഓഫീസര്‍മാരില്‍ 14 പേര്‍ വനിതകളാണ്. അതിനു പുറമേയാണ് 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍. ആകെ 28 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി മാറി.

എക്‌സൈസ്സേന വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയുംപേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാനും സേനയ്ക്ക് കഴിയുന്നുവെന്ന് എല്ലാവരും അംഗീകരിക്കുകയുംകൂടി ചെയ്യുന്ന സന്ദര്‍ഭമാണിതെന്ന് മന്ത്രി പാസിങ്ഔട്ട് പരേഡിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എക്‌സൈസ് സേനയ്ക്ക് ഈ വെല്ലുവിളികളെ നേരിടാന്‍ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവിനെ മന്ത്രി അഭിനന്ദിച്ചു.പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പരേഡില്‍ എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലെയും എക്‌സൈസ് വകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Share our post
Continue Reading

Kerala

സംശയാസ്പദമായി വ്യക്തികളെയോ ഉപേക്ഷിച്ച ബാഗുകളോ കണ്ടാൽ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണം; റെയിൽവേ പൊലീസ്

Published

on

Share our post

അതിർത്തിയിൽ സുരക്ഷ കർശനമാക്കി റെയിൽവേ പൊലീസ്. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ കർശനമാക്കി. സംശയാസ്പദമായി വ്യക്തികളെയോ ഉപേക്ഷിച്ച ബാഗുകളോ കണ്ടാൽ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണമെന്നും റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽ അലേർട്ട് കൺട്രോൾ റൂം : 9846 200 100. എമർജൻസി റെസ്പോൺസ് കൺട്രോൾ : 112. റെയിൽ മദദ് കൺട്രോൾ : 139 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

അതേസമയം അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നമെന്ന് ഇന്ത്യൻ റെയിൽവേ. ഇന്ന്, അമൃത്സറിൽ നിന്ന് ഛപ്രയിലേക്കും, ചണ്ഡീഗഢിൽ നിന്ന് ലഖ്‌നൗവിലേക്കും, ഫിറോസ്പൂരിൽ നിന്ന് പട്‌നയിലേക്കും, ഉദംപൂരിൽ നിന്ന് ദില്ലിയിലേക്കും, ജമ്മുവിൽ നിന്ന് ദില്ലിയിലേക്കും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.

ഇന്നലെ ജമ്മു, ഉദംപൂർ, ഫിറോസ്പൂർ എന്നിവിടങ്ങളിൽ നിന്ന് ആറ് ട്രെയിനുകൾ സർവീസ് നടത്തി. നിലവിലെ സംഘർഷ സാഹചര്യത്തിൽ പകൽ സമയത്ത് തന്നെ പരമാവധി ട്രെയിൻ സർവീസുകൾ നടത്തും. സർക്കാരുകളുമായി ഏകോപിപ്പിച്ച് രാത്രിയിലും സർവീസ് നടത്തുമെന്നും റെയിൽവേ ബോർഡിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.


Share our post
Continue Reading

Kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: വെള്ളിയാഴ്ച മാത്രം അറസ്റ്റിലായത് 86 പേർ

Published

on

Share our post

ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1915 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 86 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ , കഞ്ചാവ്, കഞ്ചാവ് ബീഡി (43 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 09 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!