Connect with us

Kerala

വേനൽ കടുക്കുന്നു; പശുക്കൾക്ക്‌ വേണം സംരക്ഷണം

Published

on

Share our post

വേനൽ കടുക്കുകയാണ്‌. ഇത്‌ വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതനുസരിച്ച്‌ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി അവയുടെ ശ്വസന നിരക്കും വിയർപ്പും വർധിക്കും. നിർജലീകരണം പശുക്കളെ രോഗാവസ്ഥയിലേക്ക് എത്തിക്കും. നിർജലീകരണം രണ്ട് ശതമാനം സാധാരണവും നാല് ശതമാനത്തിൽ മുകളിൽ മാരകവുമാണ്. സൂര്യാഘാതവും ശ്രദ്ധിക്കണം.

ലക്ഷണങ്ങൾ

മൂക്ക്, മോണ, കൺപോള എന്നിവ വരളുക, ചുണ്ടുകൾ നക്കുക, മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകൾ, ഭാരക്കുറവ്, ശരീരം ശോഷിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, ചലനമറ്റ് കിടക്കുക, തീറ്റ കുറയുക തുടങ്ങിയവയാണ്‌ നിർജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

പ്രാഥമിക ചികിത്സ

ശരീരത്തിൽനിന്ന് നഷ്‌ടമായ ജലം ഉടൻ നിശ്ചിത അളവിൽ തിരികെ നൽകുക എന്നതാണ് പ്രാഥമിക ചികിത്സ. നിർജലീകരണ ശതമാനം 8 ശതമാനത്തിനുമുതൽ സിരകളിൽ കൂടി ഇലക്ട്രോളിറ്റ് ലായനികൾ നിർബന്ധമായും കുത്തിവയ്ക്കണം. 100 കിലോഗ്രാം ഭാരമുള്ള ഒരു മൃഗത്തിന് 8 ശതമാനം നിർജലീകരണം ഉണ്ടെങ്കിൽ അതിന് ഉടൻ 8 ലിറ്റർ വെള്ളം നൽകണം. നിർജലീകരണം തടയുന്നതിന് ലവണ മിശ്രിതവും ലായനികളും (ഇലക്‌ട്രോലൈറ്റുകൾ) ലഭ്യമാണ്. ഇവ തീറ്റയിലോ വെള്ളത്തിലോ കലർത്തി നൽകാം. ചൂടിനെ അതിജീവിക്കാൻ 6 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് മണിക്കൂർ ഇടവിട്ട് പകൽ സമയത്ത് കൊടുക്കണം. അല്ലെങ്കിൽ 6 ടീസ്പൂൺ അഞ്ച് കിലോഗ്രാം തീറ്റയിൽ ഇടവിട്ട് നൽകണം. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവിൽ ഒന്നുമുതൽ രണ്ട് മടങ്ങുവരെ പശുക്കൾക്ക്‌ ആവശ്യം വരുന്നതായി കണക്കാക്കുന്നു.

ഒരു ദിവസം നൽകേണ്ട വെള്ളം

5 മാസം പ്രായം – 12 ലിറ്റർ.
1 ½ വയസ്സ്‌ – 24 ലിറ്റർ.
2 വയസ്സ്‌ – 32 ലിറ്റർ.
ദിവസം 15 ലിറ്റർ പാൽ തരുന്ന പശുവിന് 60 ലിറ്റർ, 25 ലിറ്റർ പാൽ തരുന്നതിന്‌ 100 ലിറ്റർ, കറവ വറ്റിയവയ്ക്കും ഗർഭിണികൾക്കും 40 ലിറ്റർ എന്ന അളവിൽ വേണം വെള്ളം നൽകേണ്ടത്.

പ്രതിരോധ മാർഗങ്ങൾ

തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കണം. തൊഴുത്തിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കണം.

* വേനൽകാലത്ത്‌ പകൽ പത്ത് മുതൽ മൂന്നുവരെ വെയിലത്ത് കെട്ടിയിടരുത്. ഈ സമയത്ത്‌ മേയാൻ വിടരുത്.
* വേനൽക്കാലത്ത്‌ പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം. മാംസ്യത്തിന്റെയും ഊർജദായകമായ കൊഴുപ്പിന്റെയും അളവുകൂട്ടണം. നാരിന്റെ അംശം കുറയ്‌ക്കണം.
* ഖരാഹാരം രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ പച്ച ഇലകൾ, ഈർക്കിൽ കളഞ്ഞ പച്ചയോല തുടങ്ങിയവയും നൽകാം. അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങൾക്ക് ബൈപാസ് പ്രോട്ടീനുകളും ബൈപാസ് ഫാറ്റുകളും നൽകാം. 100 ഗ്രാം ധാതുലവണം, 50 ഗ്രാം ഉപ്പും 25 ഗ്രാം അപ്പക്കാരവും വൈറ്റമിൻ എ, ഡി, ഇ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
* പേൻ, ചെള്ള്, ഈച്ച എന്നിവ പെരുകുന്നത് തടയണം. ശുദ്ധജലം യഥേഷ്ടം കുടിക്കാൻ കൊടുക്കണം.
* എരുമകളെ ചൂടുമൂലമുള്ള സമ്മർദം കുറയ്ക്കുന്നതിന് വെള്ളത്തിൽ കുറേനേരം കിടത്തുന്നതോ, വെള്ളം നിരവധി തവണ ദേഹത്തൊഴിക്കുന്നതോ നല്ലതാണ്.
* തൊഴുത്തിൽ മുഴുവൻ സമയവും ശുദ്ധജല ലഭ്യത ഉറപ്പാക്കണം.
* തീറ്റ നൽകുമ്പോൾ വൈക്കോൽ രാത്രികാലങ്ങളിലും പച്ചപ്പുല്ല് ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമായി നൽകണം.
*അരി, കഞ്ഞി, ധാന്യങ്ങൾ, കപ്പ തുടങ്ങിയവ ചൂടുകൂടിയ സമയങ്ങളിൽ നൽകുന്നത് ഒഴിവാക്കണം.
* വേനൽക്കാലത്തിന്‌ മുമ്പേ ഉരുക്കൾക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവയ്‌പ്പുകളും നൽകിയിരിക്കണം. 
* പച്ചപ്പുല്ലിന് ക്ഷാമമുള്ള സമയത്ത് സൈലേജ് ഉപയോഗിക്കാം. ഒരു പശുവിന് ഒരു ദിവസം പത്ത് കിലോ സൈലേജ് കൊടുക്കാം. പച്ചപ്പുല്ലിനോളം തന്നെ പോഷകഗുണവും വൈക്കോലിനേക്കാൾ ഗുണമേന്മയിൽ ഏറെ മുന്നിലുമാണ് സൈലേജ്.
* പോഷകക്കുറവ് പരിഹരിക്കാൻ അസോള ഒരു പരിധിവരെ സഹായിക്കും. ദിവസവും രണ്ടുകിലോ വീതം അസോള കാലിത്തീറ്റയിൽ കലർത്തി നൽകുന്നതിലൂടെ പത്ത് ശതമാനംവരെ തീറ്റച്ചെലവ്‌ ലാഭിക്കാം.


Share our post

Kerala

ഇടുക്കി ഡാമിന്റെ ഉള്ളറകൾ തുറന്നുകാട്ടി കെ.എസ്.ഇ.ബി സ്റ്റാൾ

Published

on

Share our post

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി കെഎസ്ഇബി സ്റ്റാൾ. ഇടുക്കി ഡാമിന്റെ ഉൾക്കാഴ്ചകൾ വെർച്വൽ റിയാലിറ്റിയിലൂടെ അടുത്തറിയാനുള്ള അവസരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടുക്കി ആർച്ച് ഡാമിന്റെ മുകൾഭാഗം, സ്പിൽവേ ഷട്ടറുകൾ, ഭൂഗർഭ പവർ ഹൗസ് എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ മേഖലകളിലൂടെ ഒരു യാത്ര നടത്തിയ പ്രതീതിയാണ് കെഎസ്ഇബിയുടെ വി ആർ അനുഭവം സമ്മാനിക്കുന്നത്. ഡാമിന്റെ നിർമാണ വൈദഗ്ധ്യവും പ്രവർത്തന രീതികളും ഈ യാത്രയിൽ കാണാം. വൈദ്യുതി ഉപഭോക്താക്കൾക്ക് അറിവും അവബോധവും പകരുന്ന നിരവധി കാര്യങ്ങൾ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ബോർഡിന്റെ വിവിധ സേവനങ്ങൾ, പുതിയ പദ്ധതികൾ, ഓൺലൈൻ ബിൽ പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങളും അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും ചിത്രീകരണങ്ങളും സ്റ്റാളിൽ കാണാം. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള കെഎസ്ഇബിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പ്രധാനപ്പെട്ട ഫോൺ നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും രേഖപ്പെടുത്താനായി ഒരു പ്രത്യേക ഡയറിയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ സ്വീകരിച്ച് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.


Share our post
Continue Reading

Kerala

യു.ജി.സി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

Published

on

Share our post

യു.ജി.സി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.


Share our post
Continue Reading

Kerala

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

Published

on

Share our post

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!