Connect with us

IRITTY

കണ്ണൂർ പാർലമെന്റ്‌ മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർഥി എം.വി ജയരാജൻ ഇരിട്ടിയിൽ

Published

on

Share our post

ഇരിട്ടി: പേരാവൂർ മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയ കണ്ണൂർ പാർലമെന്റ്‌ മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർഥി എം.വി ജയരാജന്‌ നാനാ വിഭാഗം ജനങ്ങളുടെ ഊഷ്മള സ്വീകരണം. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച സ്ഥാനാർഥി പ്രമുഖ വ്യക്തികളെയും
കണ്ട്‌ സ്ഥാനാർഥിയായി മൽസരിക്കുന്ന വിവരം അറിയിച്ചു.

പേരാവൂർ മണ്ഡലത്തിൽ ഉൾപ്പെടെ മലയോരത്താകെ ചിരപരിചിതനായ സ്ഥാനാർഥിയെ വിവിധ സ്ഥാപന മേധാവികളും ജീവനക്കാരും വിവിധ മേഖലകളിലെ തൊഴിലാളികളും ജനങ്ങളും ഹൃദ്യമായി സ്വീകരിച്ചു. രാവിലെ എട്ടോടെ ചാവശ്ശേരിയിൽ നിന്നാരംഭിച്ച സന്ദർശന പരിപാടി ഉച്ചയോടെ ഇരിട്ടി മേഖലയിലെ സന്ദർശനം പൂർത്തിയാക്കി. ഉച്ചക്ക്‌ ശേഷം പേരാവൂർ മേഖലയിലും സന്ദർശനം നടത്തി.

പേരാവൂർ മണ്ഡലത്തിലെ ഒന്നാം ഘട്ട സൗഹൃദ സന്ദർശനത്തിൽ ധാരാളം പ്രവർത്തകരും അണിനിരന്നു. എൽ.ഡി.എഫ്‌ നേതാക്കളായ ബിനോയ്‌കുര്യൻ, കെ വി സക്കീർഹുസൈൻ, പി. പി അശോകൻ, വിപിൻ തോമസ്‌, പി. എ മാത്യു, ബാബു നടയത്ത്‌, എം. എ ആന്റണി, ആറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി രാജേഷ്‌, ഇരിട്ടി നഗരസഭാ വൈസ്‌ ചെയർമാൻ പി. പി ഉസ്മാൻ എന്നിവരുമുണ്ടായി.


Share our post

IRITTY

ആറളത്ത് 5.2 കിലോമീറ്റർ സോളാര്‍ തൂക്കുവേലി നിർമാണം നാളെ തുടങ്ങും

Published

on

Share our post

ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാല താമസം നേരിടുന്ന 5.2 കിലോ മീറ്റർ ദൂരം സോളാര്‍ തൂക്കുവേലി നിർമാണം അനെർട്ടിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തുടങ്ങും. രണ്ടുഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളാര്‍ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കി ലോമീറ്റർ പ്രവൃത്തി നടത്തും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള 1.6 കിലോമീറ്റർ പ്രവൃത്തി രണ്ടാംഘട്ടത്തിൽ നടപ്പാക്കും. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തികരിക്കും.


Share our post
Continue Reading

IRITTY

ഇരിട്ടി കീഴ്പ്പള്ളി വട്ടപ്പറമ്പ് പുഴത്തുരുത്തിൽ കെട്ടിയ പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു

Published

on

Share our post

ഇരിട്ടി: പുഴ തുരുത്തിൽ തീറ്റയെടുക്കാൻ കെട്ടിയ കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. കക്കുവ പുഴയുടെ ഭാഗമായ വട്ടപ്പറമ്പ് പുഴയുടെ തുരുത്തിൽ കെട്ടിയ വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുര പൗലോസിന്റെ കറവപ്പശുവിനെയാണ് കാട്ടാന ചവിട്ടി കൊന്നത്. ബുധനാഴ്‌ച രാവിലെ കറവ കഴിഞ്ഞ് മൂന്ന് പശുക്കളെയും പുഴ കടത്തി പൗലോസ് തുരുത്തിൽ കെട്ടിയതായിരുന്നു. അല്പസമയത്തിനുശേഷം രണ്ട് പശുക്കൾ കയർ പൊട്ടിച്ച് പൗലോസിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിയ ഇടത്ത് ഒരു കറവപ്പശു ചത്തനിലയിൽ കാണപ്പെട്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ചത്ത പശുവിനെ പരിശോധിക്കുകയും കാട്ടാന ചവിട്ടിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു.


Share our post
Continue Reading

IRITTY

മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം

Published

on

Share our post

ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം ഏപ്രിൽ രണ്ട് മുതൽ 10 വരെ ആഘോഷിക്കും. ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാര പൂജ, നിറമാല, വിശേഷാൽ ദേവീ പൂജകൾ എന്നിവ പൂരോത്സവ നാളുകളിൽ ഉണ്ടാകും. 10-ന് രാവിലെ എട്ടിനുള്ള പൂരംകുളി ആറാട്ടോടെ സമാപനം. രണ്ട് മുതൽ ഒൻപത് വരെ ക്ഷേത്രം മണ്ഡപത്തിൽ ഭാഗവത സപ്താഹ യജ്ഞവും ഉണ്ടാകും. മരങ്ങാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി കരിവെള്ളൂരാണ് യജ്ഞാചാര്യൻ. രണ്ടിന് അഞ്ചരയ്ക്ക് ആചാര്യവരണം തുടർന്ന് മാഹാത്മ്യ വർണന എന്നിവയും മൂന്ന് മുതൽ ഒൻപത് വരെ പാരായണവും പ്രഭാഷണവും ഉണ്ടാകും. ഭാഗവത സംഗ്രഹത്തോടെ യജ്ഞം 10-ന് സമാപിക്കും.


Share our post
Continue Reading

Trending

error: Content is protected !!