Kannur
400 വിനോദ യാത്രകള്‍ പൂര്‍ത്തിയാക്കി കണ്ണൂർ കെ.എസ്.ആര്‍.ടി.സി

കണ്ണൂര്‍: വിനോദയാത്രക്ക് ചിറകുമുളപ്പിച്ച ആനവണ്ടി വിനോദയാത്ര സഞ്ചാരികള്‍ക്ക് പ്രിയമേറുന്നു. കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആനവണ്ടി വിനോദയാത്ര ജില്ലയില്‍ 400 പിന്നിട്ടു. രണ്ടുവര്‍ഷത്തിനിടെ 400 യാത്രകള്‍ പിന്നിട്ടു.
കഴിഞ്ഞദിവസം സര്‍വേ സൂപ്രണ്ടില്‍ നിന്നുള്ള ഗ്രൂപ്പ് പൈതല്‍മലയിലേക്ക് വിനോദയാത്ര പോയതോടെയാണ് 400ലേക്ക് എത്തിയത്. രണ്ടു വര്‍ഷത്തിനകം വിനോദയാത്രയിലൂടെ 2.5 കോടി രൂപ വരുമാനം നേടാനും കഴിഞ്ഞു. പ്രധാനമായും മൂന്ന് ദ്വിദിന പാക്കേജും നാല് ഏകദിന പാക്കേജുകളുമാണ് കണ്ണൂര്‍ ഡിപ്പോക്ക് കീഴില്‍ സര്‍വീസ് നടത്തുന്നത്.
മാര്‍ച്ച് ഏഴ്, 28 തീയ്യതികളില്‍ ഗവിയിലേക്ക് യാത്ര പുറപ്പെടും. വൈകിട്ട് അഞ്ചിന് പുറപ്പെട്ട് ഗവി, പരുന്തുംപാറ, കുമളി, കമ്പം, രാമക്കല്‍ മേട് എന്നിവ സന്ദര്‍ശിച്ചു 10, 31 തീയതികളില്‍ രാവിലെ ആറുമണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്ന പാക്കേജില്‍ താമസവും ഭക്ഷണവും ലഭിക്കും.
മാര്‍ച്ച് ഏഴ്, 28 തീയ്യതികളില്‍ വാഗമണ്‍ – മൂന്നാര്‍ യാത്ര വൈകിട്ട് ഏഴിന് പുറപ്പെടും. 10,31 തീയതികളില്‍ രാവിലെ ആറുണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെ 54 യാത്രകള്‍ പൂര്‍ത്തിയാക്കി.
ഏറ്റവും മികച്ച ടൂറിസം വില്ലേജായ മൂന്നാര്‍-കാന്തല്ലൂര്‍ എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് ഏഴ്, 28 തീയ്യതികളില്‍ പുറപ്പെട്ട് 10, 31 തീയതികളില്‍ കണ്ണൂരില്‍ തിരിച്ചെത്തും. വയനാട്ടിലേക്ക് ഇതുവരെ 175 യാത്രകളാണ് നടത്തിയത്. എല്ലാ ഞായറാഴ്ചകളിലും മുടക്കമില്ലാതെ വയനാട്ടിലേക്ക്് പാക്കേജ് ജൈത്ര യാത്ര തുടരുന്നുണ്ട്. മുത്തങ്ങ വന്യ ജീവി സാങ്കേതത്തിലൂടെ രാത്രിയാത്രയും കൗതുകമുള്ളതാണ്.
മാര്‍ച്ച് ഒമ്പതിന് രാവിലെ 05.45 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ടു കുറുവ ദ്വീപ്, 900 കണ്ടി ഗ്ലാസ് ബ്രിഡ്ജ് പാര്‍ക്ക്, എന്നിവ കൂടി സന്ദര്‍ശിച്ചു പുലര്‍ച്ചെ മൂന്നോടെ കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡി.ടി.ഒ വി മനോജ്കുമാറിന്റെ നേതൃത്വത്തിലാണ് വിനോദയാത്രകള്‍ ഏകോപിപ്പിക്കുന്നു. ബുക്കിങിന് വേണ്ടി: ജില്ലാ കോര്‍ഡിനേറ്റര്‍ കെ ജെ റോയ് ( 9496131288 ), കെ. ആര്‍ തന്‍സീര്‍ ( 8089463675).
Kannur
പരിശോധനയിൽ മരുന്ന് കുറിപ്പും ലഹരി ഗുളികകളും; കണ്ണൂർ പഴയങ്ങാടിയിൽ യുവാവ് അറസ്റ്റിൽ

കണ്ണൂർ: പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഫിറാഷാണ് പിടിയിലായത്. നിട്രോസുൻ, ട്രമഡോള്‍ എന്നീ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. സ്കൂൾ കുട്ടികൾ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ വില്പന നടത്തിയതെന്ന് എക്സൈസ് പറയുന്നു. ഡോക്ടർമാരുടെ മരുന്നു കുറിപ്പ് കൃത്രിമമായി ചമച്ചാണ് ഗുളികകൾ എത്തിക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസിനെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്.
Kannur
യുവാവിന്റെ മരണം ആസ്‌പത്രിയിലെ ചികില്‍സാപിഴവിനെ തുടർന്നെന്ന് പരാതി; പോലീസ് കേസെടുത്തു

കണ്ണൂർ: യുവാവിന്റെ മരണം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ ഡോക്ടറുടെ ചികില്‍സാപിഴവിനെ തുടർന്നെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ് മുയ്യം മുണ്ടപ്പാലത്തിന് സമീപത്തെ പുളുക്കൂല്‍ വീട്ടില്‍ മണികണ്ഠന്‍ (38) ആണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ധനലക്ഷ്മി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. മൂന്നിനു രാത്രി 8.30നാണ് ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണികണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുവായ പി. നിഷാന്തിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുരുഷോത്തമന്‍-ലത ദമ്പതികളുടെ മകനാണ്. ഭാര്യ: രസ്‌ന. മകള്‍: അനൈന. സഹോദരങ്ങള്‍: ഷര്‍മില്‍, വിനയ. മൃതദേഹം ഉച്ചക്ക് 12.30 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം ഉച്ചക്ക് 2 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍.
Kannur
കൊയിലി ആസ്പത്രി മാനേജിംഗ് പാർട്ട്ണറെ കുടകിൽ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ തോട്ടം ഉടമയെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ കൊയിലി കുടുംബാംഗവും കൊയിലി ആശുപത്രി മാനേജിംഗ് പാർട്ട്ണറുമായ പള്ളിക്കുളത്തെ പ്രദീപ് കൊയിലിയെ (57) കുടകിലെ പൊന്നംപെട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം ഫാമിലെ താമസസ്ഥലത്ത് കൊലപ്പെടുത്തിയ പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പൊന്നംപേട്ടയിലെ അനിൽ എന്ന മുത്തണ്ണ (25), സോംവാർപേട്ടിലെ ദീപക് എന്ന ദീപു (21), സ്റ്റീഫൻ ഡിസൂസ (26), കാർത്തിക് എച്ച് എം (27), പൊന്നം പേട്ടയിലെ ഹരീഷ് ടി എസ്(29) എന്നിവരെയാണ് വീരാജ്പേട്ട സബ്ബ് ഡിവിഷൻ എസ്‌പി എസ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2 സിനിമയിൽ അഭിനയിച്ച അനിലാണ് കൊലയ്ക്കു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഫാമിൽ നിന്ന് മോഷ്ടിച്ച 13,30000 രൂപയും പോലീസ് കണ്ടെടുത്തു.
കണ്ണൂരിലെ കൊയിലി ആസ്പത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരന്റെ മകനാണ്. പ്രദീപിന് ബി ഷെട്ടിഗിരിയിൽ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ 23 നു രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്