തൊഴിലാളികളുമായി മുഖ്യമന്ത്രി സംവദിക്കും; മുഖാമുഖം നാളെ 

Share our post

നവകേരളസദസിന്റെ തുടർച്ചയായി തൊഴിലാളികളുടെ ആവശ്യങ്ങളറിയാനും തൊഴിൽമേഖലയുടെ പുരോഗതിക്കാവശ്യമായ നിർദേശങ്ങൾ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി വ്യാഴാഴ്‌ച കൊല്ലത്ത്‌ നടക്കും. രാവിലെ 9.30 മുതൽ പകൽ ഒന്നുവരെ ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിലാണ് മുഖാമുഖം. തൊഴിൽമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും.

രണ്ടായിരത്തോളം തൊഴിലാളികളുമായും വിവിധ തൊഴിൽമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തെരഞ്ഞെടുത്തവരുമായാണ് കൂടിക്കാഴ്ച. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ.ബി. ഗണേഷ്‌കുമാർ, ജെ. ചിഞ്ചുറാണി, എം. മുകേഷ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. 

പത്മശ്രീ ഗോപിനാഥൻ (കൈത്തറി ), കെ.കെ. ഷാഹിന (മാധ്യമ പ്രവർത്തക), രഞ്ജു രഞ്ജിമാർ (മേക്കപ്പ്‌ ആർട്ടിസ്റ്റ്), അരിസ്റ്റോ സുരേഷ് (സിനിമാ നടൻ), ഷീജ (ചെത്തുതൊഴിലാളി), രേഖ കാർത്തികേയൻ (ആഴക്കടൽ മീൻപിടിത്തം), സുശീല ജോസഫ് (ഗാർഹികത്തൊഴിലാളി), ഒ. വത്സല കുമാരി (കശുവണ്ടിത്തൊഴിലാളി), മുഹമ്മദ് നാസർ (മോട്ടോർ തൊഴിലാളി), ഷബ്‌ന സുലൈമാൻ (ആന പരിപാലനം) എന്നിവർ ആശയവിനിമയം നടത്തും.

തെരഞ്ഞെടുത്ത മറ്റു 40 പേരും വിഷയങ്ങൾ അവതരിപ്പിക്കും. മുഖാമുഖത്തിൽ മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങൾക്കും നിർദേശങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!