കണ്ണൂർ വിമാനത്താവളത്തിൽ വിദേശ കറൻസി വേട്ട;വടകര സ്വദേശി പിടിയിൽ

മട്ടന്നൂർ :കണ്ണൂർ വിമാനത്താവളത്തിൽ വിദേശ കറൻസി വേട്ട.വടകര സ്വദേശി അബ്ദുൾ നാസറിൽ നിന്നാണ് 32 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസി പിടികൂടിയത്. യു.എസ് ഡോളർ, യു.എ.ഇ ദിർഹം, ഖത്തർ റിയാൽ എന്നിവയാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വി.പി. ബേബി, സൂപ്രണ്ടുമാരായ ഉണ്ണികൃഷ്‌ണൻ, സുമിത് കുമാർ, ആശിഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന