മിനി തൊഴിൽമേള നാളെ

കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ വിവിധ തൊഴിലുകളിലേക്ക് വ്യാഴാഴ്ച പത്ത് മുതൽ അഭിമുഖം നടത്തും.
ടാക്സ് പ്രാക്ടീഷണർ, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ്, ഇലക്‌ട്രീഷ്യൻ, പ്ലംബർ, കോഴ്സ് കൗൺസലർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ഫുഡ് ആൻഡ് ബീവറേജ് വെയ്റ്റർ/ വെയ്‌റ്ററസ്, ഷെഫ് ഹൗസ് കീപ്പിങ് എന്നിവയാണ് ഒഴിവുകൾ.
എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. രജിസ്ട്രേഷൻ സ്ലിപ്പ് കൊണ്ടുവരണം. ഫോൺ: 0497 2707610, 6282942066.