ഭിന്നശേഷിക്കാർക്കായി കൈവരികളുള്ള നടപ്പാതകൾ നിർമിക്കും

സംസ്ഥാനത്ത് റോഡുകളിലെ നടപ്പാതകളിൽ കൈവരികൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. ഉയർന്ന നിലവാരമുള്ള റോഡുകൾ നിർമിക്കുമ്പോൾ സമാന്തരമായി കൈവരികളുള്ള നടപ്പാതകൾ തയാറാക്കി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ളവരുടെ പ്രശ്നങ്ങളും അവക്കുള്ള പരിഹാരവും ചർച്ച ചെയ്യുന്നതിനും പുതിയ നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമായി മുഖ്യമന്ത്രി ഭിന്നശേഷിക്കാരുമായി നടത്തിയ മുഖാമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.