നാളികേര കർഷകർക്ക് സൗജന്യ വളം വിതരണം

പേരാവൂർ : ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലുള്ള വിവിധ നാളികേര ഉത്പാദക സൊസൈറ്റികളിലെ കർഷകർക്ക് സൗജന്യമായി വളം വിതരണം ചെയ്തു. കെ.വി.കെ കണ്ണൂർ ഡയറക്ടർ ഡോ. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഐക്കോക്ക് ചെയർമാൻ ശ്രീകുമാർ കൂടത്തിൽ അധ്യക്ഷത വഹിച്ചു.
നാളികേര വികസന ബോർഡ് ചാർജ് ഓഫീസർ ചിന്നരാജ് പദ്ധതി വിശദീകരിച്ചു. ഐക്കോക്ക് വൈസ്.ചെയർമാൻ വി.ടി. ജേക്കബ്, ജെയിംസ് തുരുത്തിപ്പള്ളി, മാലൂർ കൃഷി ഓഫീസർ ഷിനു തോമസ്, മാത്യു പേമല, ബോബി ജോൺ, എം. നാരായണൻ, ദിവാകരൻ മേപ്പാടൻ എന്നിവർ സംസാരിച്ചു. നാളികേര വികസന ബോർഡിൻറെ എൽ.ഒ.ഡി.പി. പദ്ധതി പ്രകാരമാണ് സൗജന്യ വളം വിതരണം.